തിരുവനന്തപുരം: വർക്കിംഗ് വിമൺ ഫോറം സംസ്ഥാന സമ്മേളനം ഇന്ന് സമാപിച്ചു. സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, ദേശീയ സെക്രട്ടറി ആർ പ്രസാദ്, എ.ഐ വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് ജിസ്മോൻ, എം എം ജോർജ്, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ മല്ലിക റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ പി ബീന വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് സുഗൈദ കുമാരി എം എസ് അധ്യക്ഷത വഹിച്ചു.
1)തൊഴിൽ സ്ഥിരത കൃത്യമായ വേതനം ഉറപ്പുവരുത്തുക .2) തൊഴിലിടങ്ങളിലെ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മറ്റി കാര്യക്ഷമമായി പ്രവർത്തകസജ്ജമാക്കി സ്ത്രീ സുരക്ഷ ഉറപ്പാക്കുക . ( 1, 2 ഔദ്യോഗിക പ്രമേയങ്ങൾ )3) സ്പെഷ്യൽ സ്കൂൾ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ശമ്പളം ഉറപ്പാക്കുക , സ്പെഷ്യൽ സ്കൂളിൻറെ പ്രതിസന്ധികൾ പരിഹരിക്കുക .4) പുതുക്കിയ മെനു ഉണ്ടാക്കുന്ന അമിത ജോലിഭാരം പ്രീ പ്രൈമറി ക്ലാസുകൾ എടുക്കുന്നതിന് സമയക്കുറവ് വരുന്നതിനാൽ അംഗൻവാടി ജീവനക്കാരുടെ മെനു പരിഷ്‌കരിക്കുക .6) എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുക5) പങ്കാളിത്ത പെൻഷൻ പിൻവലിക്കുക .തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഇന്നലെ നടന്ന സെമിനാർ മൃഗസംരക്ഷണ വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായികെ മല്ലിക (പ്രസിഡൻ്റ്) സംഗീത ഷംനാദ് (വർക്കിംഗ് പ്രസിഡൻ്റ്) സുഗൈദ കുമാരിഎം എസ്( ജനറൽ സെക്രട്ടറി) പ്രൊഫ. ബി. ബിന്ദു, കെദേവകി, ഡോ പി പ്രിയ, വി.ജെ മെർലി, ബീനാപ്രസാദ്, പി.എം അംബുജം (വൈസ് പ്രസിഡൻ്റ്ന്മാർ) അഡ്വ സജിതാ അനിൽ, കവിതാ സന്തോഷ്, പ്രീത സുരേഷ്, സന്ധ്യമോൾ, സ്നേഹ ശ്രീ, ബീനാബോസ് (ജോ : സെക്രട്ടറിമാർ) ആർ സിന്ധു ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.