സ്വർണ്ണവില വർദ്ധിച്ചതോടെ കള്ളന്മാർ സുലഭം പാദസരങ്ങളും താലിമാലയും പ്രിയം

തിരുവനന്തപുരം: സ്വർണ്ണത്തിന് വില വർദ്ധിച്ചതോടെ മോഷ്ടാക്കൾക്ക് സുലഭാവസരമാക്കി മാറ്റിയവർ. പാദസരങ്ങളും താലിമാലയും പ്രിയം. പൊട്ടിക്കാൻ എളുപ്പമെന്നാണ് കരുതുന്നത്. രണ്ട് ദിവസം മുൻപ് ക്ഷേത്രത്തിലേക്ക് പോകാനായി ഇറങ്ങിയ വീട്ടമ്മപൂ നുള്ളാ നിറങ്ങിയതും പുറകിലൂടെടെ വന്ന് തള്ളിയിട്ട് മാല മോട്ടിച്ചു പോയി. കൊല്ലംമരുത്തടിയിലാണ് സംഭവം. സ്വർണ്ണവില വർദ്ധിച്ച സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷ കുറയുന്നവസ്ഥയുണ്ടാകും. ഒറ്റപ്പെട്ട് സഞ്ചരിക്കുന്ന ഇടങ്ങളിൽ അവരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് ബൈക്കിലെത്തുന്ന മോഷ്ടാക്കളാണ്. സ്വർണ്ണം ഉപയോഗം കുറയ്ക്കുന്നതാവും നല്ലത് എന്നാണ് പൊതുവെ ജനസംസാരം എങ്കിലും സ്ത്രീകളെ സംബന്ധിച്ച് സ്വർണ്ണം ആവശ്യവസ്തു ആയി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതില്ലാതെ മുന്നോട്ടു പോവുക ദുഃഖകരമായിരിക്കും. വരും നാളുകളിൽ ജാഗ്രതയോടെ മുന്നോട്ടു പോകാൻ എല്ലാവരും ശ്രദ്ധിക്കണം