സതീശനെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളിയും സുകുമാരൻനായരും.

പെരുന്ന : കേരളത്തിൽ കോൺഗ്രസ് അനുഭവിക്കും. ഇപ്പോൾ വി.ഡി സതീശനെ കയറൂരി വിടരുന്നത് കോൺഗ്രസിന് പാരായാകും എന്ന് ജി സുകുമാരൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പമില്ല. എന്നാൽ നല്ലത് ചെയ്താൽ നല്ലത് എന്ന് പറയും. രമേശ് ചെന്നിത്തലയോട് കോൺഗ്രസ് കാട്ടിയത് വഞ്ചനയാണെന്നും സുകുമാരൻ നായർ പറഞ്ഞു. തന്ത്രി ദൈവമൊന്നുമല്ല മനുഷ്യൻ മാത്രമാണ് തെറ്റ് ചെയ്തു എങ്കിൽ അനുഭവിക്കും. ആര്ശബരിമലയിൽ തെറ്റ് ചെയ്തിട്ടുണ്ടോ അവരെല്ലാം അനുഭവിച്ചിട്ടുണ്ട്.കെ.പി സി സി പ്രസിഡൻ്റ് നോക്കുകുത്തിയാക്കി എല്ലാത്തിനും തുറന്നടിച്ച് അഭിപ്രായം പറയാൻ ഇയാളെ ആര് ചുമതലപ്പെടുത്തി.

നായാടി മുതൽ നമ്പൂതിരി വരെ യോജിപ്പിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ.

ചേർത്തല: നായടി മുതൽ നമ്പൂതിരി വരെയുള്ളവരെ യോജിപ്പിച്ച് മുന്നോട്ടു പോകാൻ ഏതറ്റം വരെയും എസ് എൻ ഡി പി യോഗം പോകുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി സതീശൻ പുതിയ തകര മാത്രമെന്നും ഞാൻ വർഗീയ വാദി എന്ന് എ.കെ ആൻ്റെണിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പറയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. നായർ ഈഴവ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു.