തിരുവനന്തപുരം: മെഡിസെപ്പിൻ്റെ നിലവിലുള്ള കാലവധി ജൂൺ 30 ന് അവസാനിക്കാനിരിക്കെ മൂന്നു മാസം കൂടി കാലാവധി നീട്ടി കൊടുക്കാൻ സർക്കാർ തത്വത്തിൽ തയ്യാറായി. പുതിയ ഉത്തരവും വന്നു. എന്നാൽ മെഡിസെപ്പിൻ്റെ വീഴ്ചകൾ ആയുധമാക്കി ജീവനക്കാരും പെൻഷൻ കാരും പ്രതിഷേധത്തിലാണ്.ലിസ്റ്റിലുള്ള ആശുപത്രികളിൽ വേണ്ടത്ര ചികിൽസ കിട്ടാതെ വന്നതും. ആശുപത്രിയിൽ സ്വന്തമായി ബിൽ അടയ്ക്കേണ്ടി വന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഈ സംവിധാനത്തിൽ നിന്ന് പുറത്ത് പോകാൻ പലരും ആഗ്രഹിക്കുന്നു.മെഡിസെപ്പ് എന്ന പദ്ധതി വരുന്നതിനാൽ മറ്റെല്ലാ ഇൻഷ്വറൻസ്കൾ ഒഴിവാക്കിയാണ് ഇതിലേക്ക് എത്തിയത്. എന്നാൽ ഇവിടെ ദുരിതങ്ങളുടെ തീമഴയായിരുന്നു കിട്ടിയത്എന്നാണ് പെൻഷൻകാരുടെയും ജീവനക്കാരുടേയും അഭിപ്രായം.സർക്കാർ ഇതു നടപ്പിലാക്കുന്നതിന് മുന്നേ ഓപ്ഷൻ വച്ച് വേണ്ടാത്തവരെ ഒഴിവാക്കിനൽകാൻ തയ്യാറാകണം. പെൻഷൻകാരുടെ ഇടയിൽ അത്തരം ഒരു ആവശ്യം ഉയർന്നുവരുന്നുണ്ട്.ഒരു വീട്ടിൽ രണ്ടു പേർ ഉദ്യോഗസ്ഥരായിട്ടോ പെൻഷൻകാരായിട്ടോ ഉണ്ടെങ്കിൽ രണ്ടു പേരും ചേർന്ന് 1000 രൂപ നൽകണംപ്രീമിയം കൂട്ടുന്നതിന് സർക്കാർ തയ്യാറാകുന്നതിൽ ആർക്കും പ്രതിഷേധമില്ല. ചികിൽസാ സൗകര്യങ്ങൾ നിഷേധിക്കുക എന്നത് താങ്ങാനാവില്ല എന്നാണ് ജീവനക്കാരുടേയും പെൻഷൻകാരുടെയുംഅഭിപ്രായം.
മെഡിസെപ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും താൽപ്പര്യം കുറയുന്നു. വേണ്ടത്തവരെ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകണമെന്നും ആവശ്യം.
