കേരളം മിറക്കിൾ സ്റ്റേറ്റ് ഡോ.രവിരാമൻ.

തിരുവനന്തപുരം:ജനങ്ങളുടെ അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഭരണസംവിധാനം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.രവിരാമൻ പ്രസ്താവിച്ചു. താഴെനിന്നു മുകളിലോട്ട് ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് കേരളത്തിലെ ഭരണനയം . അതുകൊണ്ടാണ് കേരളം ഒരു മിറക്കിൾ സ്റ്റേറ്റായി മാറിയത്. മാനവിക വികസനം ലക്ഷ്യമാക്കി രൂപീകരിച്ച സിവിൽ സർവീസാണ് സംസ്ഥാനത്തുള്ളത്.

ഭരണ നിർവ്വഹണവും സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഭരണപരിഷ്ക്കാര വേദി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ജോയിൻ്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡൻ്റ് എസ്.ഹനീഫാ റാവുത്തർ മോഡറേറ്റർ ആയിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾ കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്നതും സംസ്ഥാന താല്പര്യങ്ങൾക്ക് എതിരുമാണെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് പ്രസ്താവിച്ചു. സംസ്ഥാനത്തെ ഭരണസംവിധാനത്തിൽ അടി മുടി മാറ്റണമെന്ന് അവർ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ , എൻ. അനന്തകൃഷ്ണൻ, ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ, കെ.ജി.ഒ.എഫ് പ്രസിഡൻ്റ് ഡോ.ബിനു പ്രശാന്ത്, സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുധികുമാർ, ശൂരനാട് ചന്ദ്രശേഖരൻ, ഹരിശ്ചന്ദ്രൻ നായർ, വിനോദ് നമ്പൂതിരി എന്നിവർ സംസാരിച്ചു.