കേരളം ആരോഗ്യ രംഗത്ത് നേടിയ നേട്ടങ്ങളിൽ ജീവനക്കാരുടെ പങ്ക് ആർക്കും തള്ളിക്കളയാനാകില്ല.പി.പി സുനീർ എം.പി.

എറണാകുളം:കേരളം ആരോഗ്യ രംഗത്ത് നേടിയ നേട്ടങ്ങളിൽ ജീവനക്കാരുടെ പങ്ക് ആർക്കും തള്ളിക്കളയാനാകില്ല.അമേരിക്കയുൾപ്പെടെ മുതലാളിത്ത രാജ്യങ്ങൾ നേടിയ നേട്ടങ്ങളേക്കാൾമാതൃമരണ നിരക്ക്, ശിശു മരണ നിരക്ക് കേരളത്തിന് മികച്ച നേട്ടങ്ങൾ നേടാനായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റിന്റേയുംപബ്ലിക് ഹെൽത്ത്‌ നഴ്സ് മാരുൾപ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രവർത്തന ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ദുർബല വിഭാഗങ്ങളെ പരിഗണിക്കുക എന്നത് ഗവൺമെൻ്റിൻ്റെ നയമാണ്. അതോടൊപ്പം ജീവനക്കാരുടെ വിഷയങ്ങളും ഗൗരവത്തോട് കാണുമെന്നും കേരള ഗവണ്മെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സസ് ആൻഡ് സൂപ്പർവൈസർസ് യൂണിയന്റെ 38 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.കേന്ദ്ര ഗവണ്മെൻ്റ് സംസ്ഥാനത്തോട് കാട്ടുന്ന നയങ്ങൾ മൂലം കേരളം വികസന പ്രവർത്തനങ്ങൾ നടത്താൻ നന്നേ ബുദ്ധിമുട്ടുന്നതായും. കേരളത്തിൻ്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി ഉപയോഗ പ്രദമായ രീതിയിൽ വികസ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.എറണാകുളം നോർത്ത് മുനിസിപ്പൽ ടൗൺ ഹാളിൽചേർന്ന സംസ്ഥാന സമ്മേളനത്തിൽ പ്രസിഡന്റ്‌  മേരി ജോസഫ് അധ്യക്ഷത വഹിച്ചു.ജോയിന്റ് കൌൺസിൽ ചെയർമാൻ എസ് സജീവ്  സെക്രട്ടറിയേറ്റ് അംഗം  ബിന്ദുരാജൻ, kGMOA എറണാകുളം ജില്ലാ സെക്രട്ടറി ഡോക്ടർ കാർത്തിക് ബാലചന്ദ്രൻ, ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എ അനീഷ്, കേരള ഹെൽത്ത്‌ ഇൻസ്‌പെക്ടർസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌  എം എം സക്കീർ എന്നിവർ സംസാരിച്ചു. ആശാലത സി എസ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി  ജയശ്രീ പി കെ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.സംസ്ഥാന ട്രഷറെർ ശ്രീമതി മൈമു എ എം വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ദീപ എൽ പ്രമേയം അവതരിപ്പിച്ചു.  ശമ്പള പരിഷ്കരണം നടപ്പിലാക്കുക ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ജനകീയരോഗ്യ കേന്ദ്രങ്ങളിലെ HRA JPHN മാർക്ക് ലഭ്യമാക്കുക.ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുക, സ്പെഷ്യൽ റൂൾ ഭേദഗത്തി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ആയി  ആശാലത, ജനറൽ സെക്രട്ടറി ദീപ എൽ, സംസ്ഥാന ട്രഷറെർ  സുബൈറത് കെ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കെ ജയലക്ഷ്മി നന്ദിപറഞ്ഞു.