തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കടുത്ത സമ്മർദത്തെ തുടർന്ന് പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫിസർ അ നീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്‌കരിച്ചു.ഈ സാഹചര്യം നിലനിൽക്കെ കേരളത്തിലെ പ്രവർത്തനം നീട്ടിവയ്ക്കാൻ സാധ്യത കാണുന്നു. ബി.ജെ പി ഒഴിച്ച് മറ്റെല്ല രാഷ്ട്രീയ പാർട്ടികളും ഒറ്റയ്ക്കായ് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത സാഹചര്യത്തിൽ മാറ്റി വയ്ക്കാൻ സാധ്യത കാണുന്നു.
ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് ടിച്ചേഴ്‌സിന്റെ യും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും ആഭിമുഖ്യത്തിലായിരുന്നു ബഹിഷ്‌കരണം. 25,000 ത്തോളം ബിഎൽഒമാർ ബഹിഷ്‌കരണത്തിന്റെ ഭാഗമായി.
കേന്ദ്രത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ തിരുവനന്തപുരത്തെ ആസ്ഥാന ത്തേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ഇന്നലെ രാവിലെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗ വ.എംപ്ലോയീസ് ആൻഡ് ടീ ച്ചേഴ്സും അധ്യാപക സർവിസ് സംഘടനാ സമരസമിതിയും സംയുക്തമായും, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺ സിലും കേരള എൻജിഒ അ സോസിയേഷനുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലാവരണാധികാരികളുടെയും ഓഫിസുകളിലേക്കും പ്രതിഷേധ മാർച്ച് നടന്നു.
അതിനിടെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിച്ചതോടെ ഇന്നലെ എന്യുമറേഷൻ ഫോം വിതരണം നാമമാത്രമായ നിലയിലാണ് നടന്നത്. ഞായറാഴ്‌ചത്തെ ഫോം വിതരണ ത്തിന്റെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേവലം ഒരുശതമാനത്തിന്റെ വർധനവ് മാത്രമാണ് ഇന്നലെ ഉണ്ടായത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നലെ വൈകുന്നേരം 6 മണി വരെ ആകെ 95.89% പേർക്കാണ് ഫോം വിതരണം ചെയ്‌തത്. ഞായറാഴ്‌ച വൈകിട്ട് ഇത് 94.51% ആയിരുന്നു.എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ കൊണ്ടൊന്നും ഇത് മാറ്റാൻ പോകുന്നില്ലെന്നാണ് കേന്ദ്ര തല ഉദ്യോഗസ്ഥർ പറയുന്നത്. ഇത് കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കൃത്യമായി പൂർത്തീകരിക്കേണ്ടതുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞത്.സുപ്രീം കോടതി എസ് ഐ ആർ നിർത്തിവയ്ക്കാൻ പറ്റില്ലെന്ന സാഹചര്യം നിലനിൽക്കുന്നുണ്ട് എന്നാൽ ആസാമിൽ ബി ജെ പി യാണ് ഭരണം നടത്തുന്നത് അവിടെ മാറ്റിവയ്ക്കപ്പെട്ടു. തമിഴ്നാട്ടിൽ ഉദ്യോഗസ്ഥർ തന്നെ പരിപാടി ബഹിഷ്ക്കരിച്ചു. കേരളത്തിൽ വിവിധ പാർട്ടികൾ സുപ്രീം കോടതിയിൽ കേസിന് പോയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽമാറ്റിവയ്ക്കാൻ സാധ്യത കാണുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
