ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി.

ആലപ്പുഴ റെയിൽവേസ്​റ്റേഷനിലെ ട്രാക്കിൽമനുഷ്യന്‍റെ കാൽ കണ്ടെത്തി. കാൽമുട്ടിന് താഴേക്കുള്ള ഭാഗമാണ് വേർപെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹാവിഷ്ടത്തിന്​ മൂന്ന് ദിവസത്തെ പഴക്കംആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 9.15നാണ്​​​ സംഭവം. എറണാകുളത്ത് നിന്ന്​ ആലപ്പുഴയിലേക്ക്​ എത്തിയ മെ​മുട്രെയിൻ ട്രാക്കിൽനിന്ന്​ യാർഡിലേക്ക്​ മാറ്റിയപ്പോഴാണ്​ രണ്ടാംനമ്പർ പ്ലാറ്റ്​ഫോമിൽ മുട്ടിന്​ താഴെയുള്ള ഭാഗം ശുചീകരണത്തൊഴിലാളികൾ കണ്ടെത്തിയത്​. ട്രെയിനിന്​ മുന്നിൽ ആരെങ്കിലും ചാടി ആത്മഹത്യ ചെയ്താണോയെന്ന സംശമുണ്ട്​. ട്രെയിനിൽ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോൾ വീണതെന്നാണ്​ റെയിൽവേ പൊലീസിന്‍റെ പ്രാഥമിക നിഗമനം.റെയിൽവേ പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്​ നടപടി പൂർത്തിയാക്കി മൃതദേഹാവിഷ്ടം മെഡിക്കൽ കോളേജിലേക്ക്​ മാറ്റി. വിവിധ സ്റ്റേഷനുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്​.