വിവാദ പ്രസ്താവന: മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌

മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാം എന്ന പ്രസ്താവനയാണ് വിവാദമാകുന്നത്.വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതും
പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും കാണിച്ചാണ്
യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌
ബിനു ചുള്ളിയിൽ പരാതി നൽകിയിരിക്കുന്നത്.

 

വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍.

വര്‍ഗീയതയോട് സമരസപ്പെട്ടുപോകുന്ന സമീപനം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ആ കാഴ്ചപ്പാടാണ് മുന്നോട്ടു വെച്ചത്. താന്‍ മതേതരവാദിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുന്നയാളാണ്. ഈ സംസ്ഥാനത്തിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കണം. അത്തരത്തില്‍ ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടല്‍ ബിജെപിയുടെയോ സംഘപരിവാറിന്റെയോ മുസ്ലിം ലീഗിന്റെയോ ജമാ അത്തെ ഇസ്ലാമിയുടേയോ ഭാഗത്തു നിന്നും വരുന്നത് അപകടകരമാണെന്നാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.