“കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സമയബന്ധിതമായിആനുകൂല്യം ലഭ്യമാക്കുക കെ.എ.റ്റി.എസ്.എ”

തോരാതെ പെയ്യുന്ന മഴയിലും അതിശക്തമായ കാറ്റിലും കർഷകരുടെ പ്രതീക്ഷകൾക്ക് വിഘ്നം സൃഷ്ടിച്ചുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം മാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിളഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കർഷകർ നാശനഷ്ടം സംഭവിച്ചതിന്റെ കണക്ക് AlMS പോർട്ടൽ മുഖേനെനഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുകയും ആയത് കൃഷിഭവൻതലത്തിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലത്ത് പോയി കൃത്യമായ പരിശോധനകൾ നടത്തി വ്യക്തമായ ഫോട്ടോകൾ ഉൾപ്പെടെ അംഗീകാരത്തിനുവേണ്ടി സമർപ്പിക്കുമ്പോൾ അധികാരികളുടെ ഭാഗത്തുനിന്നും നിസ്സാരമായ ന്യൂനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവ തിരിച്ചയക്കുന്നത് കർഷകർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുന്നത് തടസ്സപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും പല ആവർത്തി അപേക്ഷകൾ തിരിച്ചുവിടുന്നത് കൊണ്ട് കർഷകരും കൃഷിഭവൻ ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തകർക്കങ്ങൾ വരെ എത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. എന്നതിനാൽ ആയത് അടിയന്തരമായി പരിഹരിക്കപ്പട്ട് സമയബന്ധിതമായി കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് കേരള അഗ്രികൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ട്രഷറർ സ. എസ്. മുഹമ്മദ് ഷാഫി , ജില്ലാ സെക്രട്ടറി പി. ഷാജികുമാർ, ജില്ലാ പ്രസിഡന്റ് പ്രമോദ് ജി നായർ, ഗിരീഷ് പിള്ള, റസിയ, മഞ്ജുമോൾ, ബിന്ദു അച്ചു എം , അനീഷ് പ്രവീൺകുമാർ, അനുപമ, ശ്യംരാജ്, ശ്രീജിത്ത്, അഭിലാഷ്, മുരുകൻ,നസീർഖാൻ രഞ്ചിത് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *