കോട്ടയം: കേരളം എത്ര സുന്ദരം. ഇവിടെയും ജീവിക്കാൻ കഴിയും എന്ന് തെളിയിച്ച ഒരു ഗ്രാമം നിങ്ങൾക്ക് കോട്ടയത്ത് ചെന്നാൽ കാണാം.കായലിന്റെ തീരത്തുള്ള ഈ കൊച്ചു ഗ്രാമം വൈവിധ്യമാർന്ന നിറങ്ങളിൽ ജീവൻ പ്രാപിക്കുന്ന സമയമാണിത്.മൂവായിരം ഏക്കർ നെൽപ്പാടങ്ങളിൽ സീസണൽ ആമ്പൽ വിരിയുന്നത് ഇവിടുത്തുകാരുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു, കോട്ടയം മുനിസിപ്പാലിറ്റിയുടെ അതിർത്തിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ എന്ന ശാന്തമായ ഗ്രാമം. മലയാളിക്ക് കേരളത്തിൽ ജീവിക്കാൻ ഒരുപാടു വഴികൾ ഉണ്ടെന്ന് ഈ ഗ്രാമം തെളിയിച്ചു തരുന്നു. ഇപ്പോഴും ആയിരക്കണക്കായ് ഏക്കർ നെൽപ്പാടങ്ങൾ കൃഷിയിറക്കാതെ തരിശായി കിടന്നു കാട് കയറിയും. പറ്റുമെങ്കിൽ നികത്തി ഭൂമിയാക്കിയും കോൺക്രീറ്റ് സൗദങ്ങൾ പണിയാനും വെമ്പൽ കൊള്ളുന്ന മലയാളികൾക്കിടയിലാണ് ഒരു ഗ്രാമം പച്ചയായ ജീവിത നിലവാരം പുലർത്തി മുന്നേറുന്നത്.മലരിക്കലിലെ ആമ്പൽ പാടങ്ങളിൽ വിടരുന്ന പുതിയ ജീവിത മാർഗങ്ങൾ
ജൂൺ മാസത്തോടെ ആമ്പൽ പൂത്തുതുടങ്ങുമ്പോൾ, മനോഹരമായ അപ്പർ കുട്ടനാട്ടിലൂടെയുള്ള ഒരു നാടൻ ബോട്ട് യാത്ര, നെൽപ്പാടങ്ങളുടെ ഗ്രാമീണ സൗന്ദര്യത്താൽ ചുറ്റപ്പെട്ടതും, ആമ്പൽ പൂത്തുനിൽക്കുന്നതും, ഒരു പ്രധാന ആകർഷണമായി മാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പുറമേ, ഉത്തരേന്ത്യൻ വിനോദസഞ്ചാരികളും ഇപ്പോൾ മലരിക്കലിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി സർക്കാർ എല്ലാ സീസണിന്റെയും മികച്ച സമയത്ത് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.ഈ ഗ്രാമത്തെ ലോകം അറിഞ്ഞതും ഇങ്ങനെയാണ്.2018-ൽ ഒരു ഫോട്ടോഗ്രാഫർ വിവാഹ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈ ഗ്രാമം പ്രശസ്തിയിലേക്ക് ഉയർന്നു.സന്ദർശകരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരുന്നതിനാൽ, ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, വേമ്പനാട് തടാകം അടിസ്ഥാനമാക്കിയുള്ള ടൂറിസം പ്രവർത്തനങ്ങൾ കുമരകം മുതൽ കോട്ടയം മുനിസിപ്പൽ പരിധി വരെ വികസിപ്പിക്കുന്നതിനായി 107.88 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.ബോട്ടിംഗ് തിരക്കുകൾ, കച്ചവട സ്ഥാപനങ്ങൾ, പൂക്കൾ വിൽക്കുന്ന മലയാളികളെയൊക്കെ ഇവിടെ കാണാം ആയിരങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്ന തോടോപ്പം അനേകായിരം പേരെ ആകർഷിക്കാൻ ഈ ഗ്രാമത്തിന് കഴിയുന്നു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ എന്ന ശാന്തമായ ഗ്രാമം പൂക്കളാൽ സജീവമാകുന്നു. മറ്റു നാടുകൾക്കും അനുകരിക്കാവുന്ന മാതൃക.
