കണ്ണൂർ ജില്ലയിലെ വനിത വെറ്ററിനറി ഡോക്ടർമാർക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ്റെ ദേശീയ പുരസ്ക്കാരം ലഭിച്ചു.

കണ്ണൂർ :ഡോ: ഒ എം അജിത, ഡോ: ബിന്ദു പ്രശാന്ത്, ഡോ: രേഷ്മ ദാമോദരൻ എന്നിവർക്ക്
വെറ്റ് ഐക്കൺ പുരസ്ക്കാരവും
ഡോ:പി രജീഷ്മ ക്ക് വെറ്റിക്കോ ക്യൂൻ പുരസ്ക്കാരവുമാണ് ലഭിച്ചത്.

ഛത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ വെച്ച് ഡോക്ടർമാർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.


മൃഗ സംരക്ഷണ വകുപ്പിലെ ജോയിൻ്റ് ഡയറക്ടറും കണ്ണൂർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസറുമായ
ഡോ: ഒ എം അജിതക്ക് ഭരണമികവിനുള്ള വെറ്റ് ഐക്കൺ ബെസ്റ്റ് അഡ്മിനിസ്ട്രേറ്റർ പുരസ്ക്കരമാണ് ലഭിച്ചത്.


കുറുമാത്തൂർ ചെപ്പന്നൂർ സ്വദേശിയാണ്. കണ്ണൂരിലാണ് താമസം.
തലശേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജനായ
ഡോ: ബിന്ദു പ്രശാന്തിന് മികച്ച ഫീൽഡ് വെറ്ററിനറി ഡോക്ടർ പുരസ്കാരമാണ് ലഭിച്ചത്. തളിപ്പറമ്പിലാണ് താമസം .
തളിപ്പറമ്പ് സർക്കിൾ സെപഷ്യൽ ലൈവ് സ്റ്റോക്ക് ബ്രിഡിംഗ് പ്രോഗ്രാം വെറ്ററിനറി സർജൻ
ഡോ: രേഷ്മ ദാമോദരന് മികച്ച പബ്ലിക്ക് സർവ്വീസ് അവാർഡാണ് ലഭിച്ചത്.കണ്ണൂർ തളാപ്പിലാണ് താമസം .


എടക്കാട് ബ്ലോക്കിലെ രാത്രികാല
വെറ്ററിനറി സർജനായ ഡോ:പി രജീഷ്മക്ക് വെറ്റിക്കോ ക്യൂൻ വിഭാഗത്തിൽ മിസ് കാറ്റഗറിയിലാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട് സ്വദേശിയാണ്.
കോഴിക്കോട് ജില്ലാ വെറ്ററിനറി സെൻററിലെ സീനിയർ വെറ്ററിനറി സർജൻ ഡോ: അംബിക
രാജൻ നമ്പ്യാർക്ക് വെറ്റിക്കോ ക്യൂൻ വിഭാഗത്തിൽ
ക്ലാസിക്ക് കാറ്റഗറിയിൽ
മിസിസ്സ് സ്പെക്റ്റകുലർ ഐ സബ്ബ് ടൈറ്റിലിൽ പുരസ്കാരം നേടി .
മൃഗസംരക്ഷണ വകുപ്പിലെ മുൻ ഡയറക്ടർ ഡോ: കെ ജി സുമ ലെഗസി ഓഫ് ഫിയർലെസ് ലീഡർഷിപ്പ് പുരസ്ക്കാരം നേടി .

രാജൻ തളിപ്പറമ്പ