കൊല്ലം സിറ്റി പോലീസിന്റെ സുരക്ഷിതതീരം പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന മേഖലകളിൽ പണിയെടുത്ത് വരുന്നവരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ വ്യാജ ആധാർ കാർഡുമായി രജിസ്‌ട്രേഷൻ ചെയ്യുന്നതിന് വേണ്ടി വന്ന ബംഗ്ലാദേശി പൗരനെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശി പൗരന് വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകുകയും അതുപയോഗിച്ച് ശക്തികുളങ്ങര ഹാർബറിലെ ബോട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്ത തപൻ ദാസ് എന്നയാളെയാണ് ഇന്നലെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പൗരത്വത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതായിട്ടുള്ളതിനാൽ ദേശീയ സുരക്ഷ ഏജൻസികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരുകയാണ്. ശക്തികുളങ്ങര എസ്.എച്ച്.ഒ ആർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജിബി, സന്തോഷ്, സുഭാഷ് ,സിപിഒ രാഹുൽ കൃഷ്ണൻ,വനിതാ സി.പി.ഒ സൂര്യ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബംഗ്ലാദേശി പൗരന് അനധികൃത താമസവും ജോലിയും ശരിയാക്കി നൽകിയ യുവാവ് അറസ്റ്റിൽ
