ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം ഡിയുമായ സാബു എം ജേക്കബ്.കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേത്തിന്റെ അവകാശ വാദം”എന്റെ ആശയത്തില്‍ ഒരുപാട് പദ്ധതികള്‍ എഴുതിക്കൊടുത്തുവെന്നും അതൊക്കെ റെക്കോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഞാന്‍ നിര്‍ദേശിച്ച പദ്ധതികളാണ് പിണറായി നടപ്പിലാക്കിയത്. തന്റെ പിതാവുണ്ടായിരുന്ന കാലം മുതലേ എല്ലാ നേതാക്കന്‍മാരുമായി ബന്ധമുണ്ടായിരുന്നു. 2005ല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം മുതലാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. ഇരട്ടച്ചങ്കന്‍ എന്നത് ഒരു പരിധിവരെ ശരിയായിരുന്നു. ചികിത്സയ്ക്കായാണ് അദ്ദേഹം വീട്ടിലെത്തിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യണമെന്നാഗ്രഹിച്ചാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അകറ്റിയത്”, സാബു ജേക്കബ് പറയുന്നു.ആ കാലത്ത് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നുവെന്നും സാബു ജേക്കബ് മലയാളം ഡയലോഗ്‌സില്‍ പറഞ്ഞു.എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയോഅദ്ദേഹത്തിന്റെ ആഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2016-21 വരെ പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്ന്സാബു ജേക്കബിന്റെ അവകാശ വാദം.
