“തെറ്റായ വിവരാവകാശ മറുപടി നല്‍കിയാല്‍ കര്‍ശന നടപടി”

വിവരാവകാശ അപേക്ഷകള്‍ക്ക് തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം.ദിലീപ് ഇതുവ്യക്തമാക്കിയത്. സമയബന്ധിതമായിമറുപടി നല്‍കാതിരിരുന്നാലും നടപടിയുണ്ടാകും. ഫയലുകള്‍ ലഭ്യമല്ല എന്ന കാരണത്താല്‍ വിവരങ്ങള്‍ നിഷേധിക്കരുത്. ഓഫീസ് ഫയലുകള്‍ സൂക്ഷിക്കേണ്ട ബാധ്യത മേധാവികള്‍ക്കുണ്ട്. ലഭ്യമല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചാല്‍ ശിക്ഷാനടപടികള്‍ ഉണ്ടാകും.
പരിഗണിച്ച 37 കേസുകളില്‍ 30 എണ്ണവും തീര്‍പ്പാക്കി. ഏഴ് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, ആരോഗ്യം, രജിസ്‌ട്രേഷന്‍, വാട്ടര്‍ അതോറിറ്റി, റവന്യു വകുപ്പുകളുടെ പരാതികളാണ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *