കോഴിക്കോട്/ഹൈദരാബാദ്:പെൺകുട്ടികളുടെ സ്വകാര്യ രംഗങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ ശേഖരിച്ച് വിവിധ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും, പണം വാങ്ങി വിറ്റഴിക്കുകയും ചെയ്യുകയായിരുന്നു ഇദ്ദേഹത്തിൻ്റെ ജോലി. ഇത് നിരന്തരം തുടർന്നുകൊണ്ടേയിരുന്നു.തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോപെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന നടത്തുന്നതായി കണ്ടെത്തി.വീഡിയോയുടെ ഉറവിടം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വീഡിയോ പങ്കുവെച്ച ലിങ്ക് തിരിച്ചറിയുകയും, പിന്നീട് നടത്തിയ പരിശോധനയിൽ വീര്യോത്ത് വിഷ്ണുവിന്റെ ടെലഗ്രാം അക്കൗണ്ടാണ് ഇതിനായി ഉപയോഗിച്ചിരുക്കുന്നതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സോഷ്യൽ മീഡിയ പട്രോളിംഗിനിടെയാണ് ഇയാൾ കുടുങ്ങിയത്.
പെൺകുട്ടികളുടെ നഗ്ന വീഡിയോ വിൽപ്പന ചെയ്ത യുവാവ് വിഷ്ണു പിടിയിൽ.
