തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പി ഗ്രാമപഞ്ചായത്തുകളിൽ ജോലി ചെയ്തുവരുന്ന വി.ഇ.ഒ ജീവനക്കാരുടെ പ്രമോഷൻ കഴിഞ്ഞ ഒന്നരവർഷമായി വകുപ്പ് തടഞ്ഞു വച്ചിരിക്കുകയാണ്. വിഇഒ ഗ്രേഡ്-1 ലെ ജീവനക്കാരുടെ സീനിയോറിറ്റി ബന്ധപ്പെട്ട വിഷയത്തിൽ നിലവിൽ കോടതി വ്യവഹാരങ്ങൾ നടന്നുവരികയാണ്.എന്നാൽ വി.ഇ.ഒ Gr-2 ലെ ജീവനക്കാർക്ക് പ്രമോഷൻ നൽകുന്നതിൽ യാതൊരു തടസ്സവുമില്ല.നിലവിൽ നൂറോളം Gr- 1 ൽ ഒഴിവുകൾ ഉള്ളപ്പോഴാണ് വി.ഇ.ഒ ഗോഡ് -2 ലെ പ്രമോഷനുകൾ വകുപ്പ് തടഞ്ഞു വെച്ചിട്ടുള്ളത്. സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പിൽ വി.ഇ.ഒ തസ്തിക ക്ലാർക്ക് തത്തുല്യമാക്കിയപ്പോൾ പ്രസ്തുത ഒഴിവിലേക്ക് ജൂനിയർ ആയിട്ടുള്ള മറ്റു ജീവനക്കാർക്ക് പ്രമോഷൻ നൽകുകയാണ് വകുപ്പ്.ഇതിലൂടെ വി.ഇ.ഒ ജീവനക്കാർക്ക് ലഭിക്കേണ്ട പ്രമോഷൻ ഇല്ലാതാവുകയാണ്. സർവീസ് കൂടുതലുള്ള ജീവനക്കാരെ നോക്കുകുത്തിയാക്കിയാണ് ജൂനിയർ ജീവനക്കാർക്ക് വകുപ്പ് പ്രമോഷൻ നൽകുന്നത്. ഇത് ജീവനക്കാർക്കിടയിലെ അസമത്വത്തിന് കാരണമാകുന്നു.കേരളത്തിലെ എല്ലാ വകുപ്പിലെയും പ്രമോഷനുകൾ നടക്കുമ്പോൾ ഇത്തരത്തിൽ സീനിയോറിറ്റി ബന്ധപ്പെട്ട കോടതി കേസുകൾ ഉണ്ടാകാറുള്ളത് പതിവാണ്.എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമാക്കി കൊണ്ട് പ്രമോഷങ്ങൾ നടത്തിവരാറുണ്ട്.എന്നാൽ വിഇ.ഒമാരുടെ കാര്യത്തിൽ പരിപൂർണ്ണ നിസംഗതമനോഭാവമാണ് പ്രിൽസിപ്പൽ ഡയറക്ടട്രേറ്റിൽ നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. ജോബ് ചാർട്ട് അനുവദിക്കാത്തത്,വി.ഇ. ഒ ജീവനക്കാരന്റെ ലീനേജ് ഉൾപ്പെടെ, എല്ലാം സർവ്വീസ് കാര്യങ്ങളും ബ്ലോക്ക് പഞ്ചായത്തിൽ നിലനിർത്തികൊണ്ട് ഗ്രാമ പഞ്ചായത്തുകളുടെ സ്റ്റാഫ് സ്ട്രങ്ത് ഹാജറിൻ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ ഗുരുതരമായ സർവ്വീസ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെല്ലാം ഈ നിസംഗതമനോഭാവത്തിന്റെ ഭാഗമാണെന്ന് എക്സ്റ്റെഷൻ ഓഫിസേഴ്സ് ഫോറം സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിൽ വി.ഇ.ഒ ജീവനക്കാരുടെ പ്രമോഷൻ നിഷേധിച്ച് പ്രിൻസിപ്പൽ ഡയറക്ട്രേറ്റ്.
