മലയാള ചലച്ചിത്ര മേഖലയുടെ അഭിമാനമായ അതുല്യ പ്രതിഭ മോഹൻലാൽ 2023 ദാദസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് ആയതിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മ അതീവ സന്തോഷം രേഖപെടുത്തുന്നു…
നാല് ദശാബ്ദങ്ങളായി ഇന്ത്യൻ സിനിമയെ ഉയർന്ന തലത്തിലേക്ക് നയിച്ച അദ്ദേഹം ഇന്നും പുതിയ തലമുറക്ക് പ്രചോദനമായി നിലകൊള്ളുന്നു…
കലാസമ്പന്നമായ മലയാള ച്ചിത്രമേഖലയുടെ പ്രതിഫലനമായി ഇനിയും നമ്മുടെ യശസ്സ് ഉയർത്താൻ ശ്രീ മോഹൻലാലിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…
അമ്മയെ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ച, ഞങ്ങളുടെ അഭിമാനമായ മോഹൻലാലിന് ലഭിച്ച ഈ വീശിഷ്ട് അംഗീകാരത്തിൽ അമ്മയിലെ അംഗങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു.