നൂറുകണക്കിന് ഭാരവാഹിപ്പട്ടിക ഇറക്കി സംസ്ഥാന കോൺഗ്രസിൽ സമവായ സമാധാനം തീർക്കാൻ ശ്രമിച്ച കെ.സി വേണുഗോപാലെന്ന കോൺഗ്രസ് നേതാവിൻ്റെ മുന്നോട്ടുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽകോൺഗ്രസിൻ്റെ അവസാന വാക്കായി മാറി അദ്ദേഹം. കേന്ദ്രം എന്തു കനിയണമെങ്കിലും കെ.സി വിചാരിക്കണം. രമേശ് ചെന്നിത്തലയുടെ ഭാവി മുഖ്യമന്ത്രി എന്ന സ്വപ്നം കെ.സി യിലൂടെ ഇല്ലാതാകും. സംസ്ഥാന ഭാരവാഹികളുടെ നിശ്ചയിക്കൽ നേതൃത്വം എടുത്ത സാഹചര്യത്തിൽ ഇനി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജെംബോ കമ്മിറ്റിക്കാവും നീക്കം.പുനഃസംഘടനയില്‍ 16 ജനറല്‍ സെക്രട്ടറിമാര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, നിരവധി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, യൂത്ത് കോണ്‍ഗ്രസിന്റെ നിയന്ത്രണവും കെ സി ഗ്രൂപ്പ് കൈക്കലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയിരിക്കുന്നു. 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 6 പേര്‍ ഇപ്പോള്‍ കെസിയുടെ വിശ്വസ്തരാണ്. രമേശ് ചെന്നിത്തലയെ 5 പേരും ‘എ’ ഗ്രൂപ്പിന് 3 പേരും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രണ്ടു പേരുമാണ് പിന്തുണയ്ക്കുന്നത്. രണ്ട് എംഎല്‍എമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയില്‍ പിടിമുറുക്കുക എന്ന നിലപാടോടെ, പുനഃസംഘടനയില്‍ വേണുഗോപാല്‍ ജാഗ്രതയോടെയാണ് ഇടപെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.എ ഗ്രൂപ്പിന്റെ നിരവധി ആവശ്യങ്ങള്‍ വേണുഗോപാല്‍ പരിഗണിച്ചിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും ഒരു പരിധിയോളം പരിഗണിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍. ഇതൊരു വലിയ പട്ടികയാണെന്ന് ആരും പരാതിപ്പെടുന്നില്ല. ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തലയും വി ഡി സതീശനും രാഷ്ട്രീയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു.ഗ്രൂപ്പിൻ്റെ ഭാഗമാക്കുന്ന നേതാവായി അദ്ദേഹം തരം താഴരുത് എന്നാണ് ചില കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറഞ്ഞു പോകുന്നത്. രാജ്യത്തെ കോൺഗ്രസിന് ടെക്കനിക്കൽ മെക്കാനിസം രൂപപ്പെടുത്തുന്ന നേതാവ് എന്ന നിലയിൽ കോൺഗ്രസിൽ തലയെടുപ്പോടെ നിൽക്കുന്ന സമയം ഗ്രൂപ്പിൽ കയറി കേരളത്തിൽ സ്വാധീനമുറപ്പിക്കുക വഴി വീണ്ടും കോൺഗ്രസിൽ പൊട്ടിത്തെറി ആവർത്തിക്കാം. പഴയ എ.ഐ ഗ്രൂപ്പുകൾ കളം മാറി ചവിട്ടുന്ന സഞ്ചാരവഴികൾ തേടുകയാണ് പല നേതാക്കളും ആരെക്കൂടെ നിന്നാൽ മുന്നേറാം എന്ന കാഴ്ചപ്പാട് നേതാക്കൾക്ക് ഇടയിൽ പ്രാദേശികതലംമുതൽ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ഇനി കെ.സി വേണുഗോപാലിലൂടെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും ബർത്തിൽ ഇരിക്കാം ബാക്കിയുള്ളവർ ഇനി വരിവരിയായി നിൽക്കാമെന്നു മാത്രം.
