പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല; ദീപാദാസ് മുന്‍ഷി
കേരളത്തിലെ പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന റോഡുകള്‍ തകരുമ്പോള്‍ എന്തു വിശ്വസിച്ചാണ് ജനം റോഡുകളിലൂടെ യാത്ര ചെയ്യുക. ആരോഗ്യമേഖയുടെ അവസ്ഥ ശോചനീയമാണ്. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നു കാട്ടിയും ജനകീയ വിഷയം ഏറ്റെടുത്തും ശക്തമായ പോരാട്ടം നടത്തണം.വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ പരജയപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.
രാജീവ് ഗാന്ധിയുടെ സമാധാന യജ്ഞത്തിന് രാജ്യം വലിയ വിലനല്‍കേണ്ടിവന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ച പാരമ്പര്യമാണ് നെഹ്‌റു കുടുംബത്തിന്റെത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ സോണിയാ ഗാന്ധി തയ്യാറായത് ആ സംസ്‌കാരാരത്തിന്റെ ഭാഗമാണെന്നു ദീപാദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി.