രാജീവ് ഗാന്ധി രാജ്യത്തിന്റെ തീക്ഷ്ണമായ വികാരം: കെ.സുധാകരന്‍ എംപി
അധികാരം താഴെത്തട്ടില്‍ എത്തിച്ച് ജനാധിപത്യത്തിന്റെ പൂര്‍ണ്ണതക്ക് പ്രയത്‌നിച്ച രാജീവ് ഗാന്ധി രാജ്യത്തിന്റെ തീക്ഷ്ണമായ വികാരമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി പറഞ്ഞു. സാധാരണക്കാരോട് കരുണയും അനുകമ്പയും ഉള്ളനേതാവായിരുന്നു അദ്ദേഹം. മരിക്കുന്നതിനു തലേദിവസം കണ്ണൂരിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹവുമായുള്ള കൂടിക്കാഴ്ച വേദനയായി ഇപ്പോഴും മനസിലുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.