സിപിഎമ്മിന്റെ നിഷേധാത്മക മനോഭാവം: അടൂര്‍ പ്രകാശ് എംപി
രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ് നഗരപാലിക ബില്ലിനെ രാജ്യസഭയില്‍ പരാജയപ്പെടുത്താന്‍ വോട്ടുചെയ്ത സിപിഎമ്മിന്റെ നിഷേധാത്മക മനോഭാവത്തിന് ഇന്നും മാറ്റം വന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി പറഞ്ഞു. ഏകപക്ഷീയമായി വാര്‍ഡ് വിഭജനം നടത്തി തദ്ദേശ വാര്‍ഡുകളില്‍ മുന്‍കൈ നേടാനുള്ള വളഞ്ഞ വഴികളാണ് സിപിഎം തേടിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.