*മേലുദ്യോഗസ്ഥന്റെ ‘മാർക്കി’നെ പേടിക്കണ്ട; സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം*
സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഇനി മേലുദ്യോഗസ്ഥന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തടയാനാവില്ല. *വകുപ്പ് മേധാവി നൽകുന്ന വാർഷിക പ്രകടന റിപ്പോർട്ടിലെ (Annual Performance Appraisal – APA) സ്കോർ കുറവാണെങ്കിലും, കഴിവുണ്ടെങ്കിൽ ജീവനക്കാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാമെന്ന സുപ്രധാന ഭേദഗതിയുമായി കേരള സർക്കാർ.*
ഇതുസംബന്ധിച്ച *കേരള സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി.*
ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡിപിസി) പരിഗണിക്കുമ്പോൾ എപിഎ സ്കോർ *അഞ്ചിൽ കുറവാണെങ്കിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന നിലവിലെ രീതിക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.
*എന്താണ് പുതിയ മാറ്റം* ?
1958-ലെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസസ് റൂൾസിലാണ് സർക്കാർ ഭേദഗഗതി വരുത്തിയത്.
*ഇതനുസരിച്ച്:*
വാർഷിക പ്രകടന റിപ്പോർട്ടിലെ സ്കോർ *അഞ്ചിൽ താഴെയാണെങ്കിലും, ഒരു ജീവനക്കാരന്റെ യോഗ്യതയും കഴിവും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റിക്ക് പ്രത്യേകമായി പരിഗണിക്കാം.*
ഓരോ കേസും അതിന്റേതായ മെറിറ്റിൽ പരിശോധിച്ച് ജീവനക്കാരെ സ്ഥാനക്കയറ്റത്തിനുള്ള സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഡിപിസിക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
*മാറ്റത്തിന് പിന്നിൽ*
കീഴ്ജീവനക്കാരുടെ ജോലിയിലെ കൃത്യനിഷ്ഠ, ആത്മാർത്ഥത, സമയനിഷ്ഠ എന്നിവ വിലയിരുത്തി വകുപ്പ് മേധാവിയാണ് വാർഷിക പ്രകടന റിപ്പോർട്ട് തയ്യാറാക്കുന്നത്.
*എന്നാൽ പലപ്പോഴും മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് സ്കോർ കുറയ്ക്കുന്നത് കാരണം യോഗ്യരായ പലർക്കും സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നതായി പരാതികൾ* ഉണ്ടായിരുന്നു.
ഒരു ജീവനക്കാരന്റെ മൊത്തത്തിലുള്ള കഴിവിനെ കേവലം ഒരു സ്കോർ കൊണ്ട് അളക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ ഇഷ്ടക്കേടുകൾ കാരണം ജീവനക്കാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന “ദ്രോഹം” ഒഴിവാക്കാൻ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022-ൽ കൊണ്ടുവന്ന സ്കോറിംഗ് സമ്പ്രദായമാണ് ഇപ്പോൾ *ജീവനക്കാർക്ക് അനുകൂലമായി സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത് .*
സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെച്ചു. ജെന്‍സി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കിയതിനു പിന്നാലെയാണ് രാജി. നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റില്‍ കടന്നുകയറി…
ന്യൂഡൽഹി:രാജ്യത്ത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി…