തിരുവനന്തപുരം: സാധാരണ സർക്കാർ ആഫീസുകളിലെ അഴിമതി നിത്യ സംഭവമാണെന്നിരിക്കെ ഓരോ കാലത്തും വർദ്ധിച്ചു വരുന്ന സാഹചര്യവും സന്ദർഭവും മലയാളികൾക്ക് സുപരിചതമാണ്. എന്തെങ്കിലും കൈക്കൂലി കൊടുത്താലെ കാര്യങ്ങൾ നടക്കു എന്ന ചിന്ത സാധാരണ ജനങ്ങളിൽ ഇപ്പോഴും നിൽക്കുന്നുമുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാർ എന്നാൽ ഒരു പ്രത്യേകതയുമുണ്ട്. ഭരണപരമായ എല്ലാ അധികാരങ്ങളും നടത്തുന്നതിന് അവർകൃത്യമായ നിലപാടുകൾ സ്വീകരിക്കുന്നവരുമാണ്. ആരും അഴിമതിക്കാരല്ല. ഇന്നലെ അവിടെയും ഒരു ഉദ്യോഗസ്ഥനെ പോലീസ് വിജിലൻസ് പിടിക്കപ്പെട്ട വാർത്തയാണ് മാധ്യമങ്ങളിൽ കാണുന്നത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഇടയിലും അഴിമതി വ്യാപിച്ചോ എന്നാണ് സാധാരണ ജനത്തിൻ്റെ സംസാരം.വാർത്ത താഴെ കൊടുക്കുന്നു.
അധ്യാപക പുനർനിയമനം ക്രമപ്പെടുത്തുന്ന തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടേറിയറ്റ് ഉദ്യോ ഗസ്ഥൻ വിജിലൻസ് പിടിയിൽ. സെക്രട്ടേറിയറ്റിലെ പൊതു വി ദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് സെക്ഷൻ ഓഫിസറായ സുരേ ഷ് ബാബുവിനെയാണ് വിജി ലൻസ് അറസ്റ്റ് ചെയ്തത്. കോട്ട
യത്തെ മൂന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രുടെ നിയമനം ക്രമപ്പെടുത്തുന്ന തിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനായി 1.5 ലക്ഷം കൈക്കൂലി വാങ്ങിയ തിന് ഇടനിലക്കാരനായ വടകര കെഎൽഎൽപി സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററായിരുന്ന പി വി ജയനെ പിടികൂടിയിരുന്നു.സെക്രട്ടറിയേറ്റിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഒരു സംഘടനയുടെയും ഭാഗമല്ല എന്നും ഒരു അന്തർമുഖനെന്നുമാണ് ചില ജീവനക്കാരുടേയും വിലയിരുത്തൽ.സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് മൊത്തത്തിൽ ഒരു നാണക്കേടായെന്നും വനിതാ ജീവനക്കാർ പ്രതികരിച്ചു.