എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

ഓച്ചിറ:ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ ജനാര്‍ദ്ധനന്‍ മകന്‍ സന്തോഷ്(48), എറുണാകുളം മൂവാറ്റുപുഴ തണ്ടാശ്ശേരിയില്‍ വീട്ടില്‍ താഹ മകന്‍ ഷിയാസ്(41) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സന്തോഷ് തമസിക്കുന്ന ഓച്ചിറയിലുള്ള വീട്ടില്‍ ഡാന്‍സാഫും പോലീസ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 44.54 ഗ്രാം എംഡിഎംഎ കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്‍പ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചു നല്‍കിയ ഷിയാസിനെ സമീപമുള്ള ആഡംബര ഹോട്ടലില്‍ നിന്നും പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിയാ ഷിയാസ് കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയ്ക്കായി എത്തുകയും, ഇയാള്‍ എത്തിക്കുന്ന ലഹരിമരുന്ന് സന്തോഷ് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യുകയാരുന്നു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ ജയരാജ് പണിക്കര്‍, എ.എസ്.ഐ രഞ്ജിത്ത് സി.പി.ഒ മാരായ ദീപു, ജിന്‍സി എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.