കടയ്ക്കൽ: ഗുരുതരമായ സാമ്പത്തിക ക്രമക്കേ ട് നടത്തിയ ജെ സി അനിൽ അത് മറച്ചുവയ്ക്കാൻ പാർട്ടി സഖാക്കളെ ചാവേറാക്കി പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമിച്ചതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ആർ ലതാദേവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തെ പറ്റി നിരവധി പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി നേതൃത്വത്തിന് ലഭിച്ചു. അത് അന്വേഷിക്കാൻ ജില്ലാ കൗൺസിൽ നിയോഗിച്ച കമ്മിഷൻ ഗുരുത രമായ കണ്ടെത്തലുകളാണ് നടത്തിയത്.
ജെ സി അനിലിന്റെ പേഴ്സണൽ അക്കൗണ്ടിലേക്ക് സഹകാരികളിൽ നിന്നും പണം വന്നതിനെക്കുറിച്ചും അനുബന്ധ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കമ്മിഷൻ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ബന്ധുക്കളുടെ ലക്ഷ ക്കണക്കിന് രൂപയുടെ ട്രാൻസാക്ഷൻ ഈ അക്കൗണ്ട് വഴി നടന്നു. പാർട്ടി അക്കൗണ്ട് വഴി നടത്തേണ്ടതും ജനയുഗത്തിൽ അടയ്ക്ണ്ടതുമായ തുക സ്വന്തം അക്കൗണ്ട് വഴിയാണ് അടയ്ക്കുകയും വരവ് വയ്ക്കുകയും ചെയ്തത്. പാർട്ടി ലെവി പോലും അക്കൗണ്ടിൽ അടച്ച തായി കാണുന്നു.
താൻ പ്രസിഡന്റായിരിക്കുന്ന സ്ഥാപന ത്തിൽ നിന്നും വായ്പയെടുക്കുന്നതിലേക്ക് ആ സ്ഥാപനത്തിലെ തന്നെ ജീവനക്കാരുടെയും പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂൾ അധ്യാപ കരുടെയും സാലറി സർട്ടിഫിക്കറ്റ് ഉപയോ ഗപ്പെടുത്തിയത് നീതീകരിക്കാനാവില്ല. ജെ സി അനിൽ പ്രസിഡന്റ്റായ ഫാർമേഴ്സ് കമ്പ
നി രൂപീകരണം, പ്രവർത്തനം, ധനസമാഹരണം എന്നിവയിലും ഗുരുതരമായ വീഴ്ച സം ഭവിച്ചിട്ടുണ്ട്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന പരിധിയായി നിശ്ചയി ച്ചിട്ടുള്ള ഈ കമ്പനിയുടെ രൂപീകരണവും അത് സംബന്ധിച്ച തുടർകാര്യങ്ങളും പാർട്ടി കമ്മിറ്റിയിൽ വിശദീകരിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല. ഡിസി അംഗമായ ജെ സി അനിൽ ചെയർമാനായി ഒരു കമ്പ നി രൂപീകരിച്ചപ്പോൾ അത് തന്റെ ഘടക മായ ഡിസിയിൽ റിപ്പോർട്ട് ചെയ്ത് അനുമ തി വാങ്ങേണ്ടതായിരുന്നു. പാർട്ടി സെക്രട്ട റി ഉൾപ്പെടെ നേതൃത്വത്തിന് ലഭിച്ച പരാതി കൾ കമ്മിഷന് കൈമാറി.
പാർട്ടി പ്രതിനിധിയായ ബാങ്ക് പ്രസിഡ ന്റ് ഒരിക്കലും വായ്പയെടുക്കാൻ വരുന്ന സഹ കാരികളിൽ നിന്ന് പണം കടമായി സ്വീക രിക്കുന്നതും സഹകാരികളുടെ വസ്തുവിൻ്റെ ഈടിന്മേൽ ഇടപാടുകൾ നടത്തിയതും ക്രമ വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാ ണിക്കുന്നു. ഓറഞ്ച് പ്രൻറേഴ്സ് എന്ന സ്ഥാപന ത്തിന് ഡിസിയിൽ നിന്ന് കൊടുത്ത പണം ഡിസിയുടെ പ്രിൻ്റിങ് വർക്ക് ഇനത്തിൽ പ്രസിൽ അടച്ചിട്ടില്ല. സ്വാശ്രയ സംഘത്തിൽ അംഗങ്ങളല്ലാത്ത നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചതായി ജെ സി അനിൽ തന്നെ സമ്മതിച്ചിട്ടുണ്ട്. മണി ലെൻ്റിങ് ആക്ട് അനുസരിച്ച് പണയം നടത്തുവാൻ മാത്രമാ ണ് സംഘത്തിന് നിയമാനുസൃത അനുമതി യുള്ളത്. ക്രമവിരുദ്ധമായി ചിട്ടി ഇടപാടുകളും സ്ഥാപനത്തിൽ നടന്നുവരുന്നു. സ്വാശ്രയ കർഷക കൂട്ടായ്മയുടെ പരിധിക്ക് അപ്പുറമുള്ള എല്ലാ നടപടികളും നിയമവിരുദ്ധമാണ്.
പാർട്ടി നേതാവും പ്രമുഖ സഹകാരിയുമെന്ന വിശ്വാസത്തിലാണ് നിരവധി പേർ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങളിൽ നി ക്ഷേപം നടത്തിയിട്ടുള്ളത്. എന്നാൽ ആ പണം നിശ്ചിത സമയത്ത് തിരികെ കൊടു ക്കാൻ കഴിയാതെ വരികയും ഇടപാടുകൾ തീർക്കാതിരിക്കുകയും ചെയ്തതായി വ്യാപക മായ പരാതികളുണ്ടായിട്ടുണ്ട്. ഇത് അദ്ദേഹ ത്തിൻ്റെ മാത്രമല്ല, പാർട്ടിയുടെ വിശ്വാസ്യത യെയാണ് കളങ്കപ്പെടുത്തിയത്. ഇപ്രകാരം ഗുരുതരവും കടുത്ത അച്ചടക്ക നടപടി കൈക്കൊ ള്ളേണ്ടതുമായ കണ്ടെത്തലുകളാണ് ജെ സി അനിലിനെതിരെ കമ്മിഷൻ ചൂണ്ടിക്കാണിച്ചത്.
തിരുത്തുന്നതിന് വേണ്ടി അദ്ദേഹത്തിന് അവസരങ്ങളുണ്ടായിട്ടും അതൊന്നും ഉപയോ ഗപ്പെടുത്താൻ ശ്രമിച്ചില്ല. ഇതൊക്കെ അബ ദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കാ നും പ്രയാസമാണ്. തികച്ചും ആസൂത്രിതവും ബോധപൂർവവുമായ നീക്കങ്ങളാണ് അദ്ദേ ഹം നടത്തിയത്. ഇങ്ങനെയുള്ള സാഹചര്യ ത്തിലാണ് അദ്ദേഹത്തിനെതിരെ നടപടി യെടുക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് ലതാ ദേവി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സാം കെ ഡാ നിയേൽ, എസ് ബുഹാരി, എസ് അഷറഫ്, ജി എസ് നിധീഷ്, എസ് നൗഷാദ്, മടത്തറ അനിൽ എന്നിവരും പങ്കെടുത്തു.
