ദേശീയപാത 66 നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയിൽ പാർശ്വസംരക്ഷണ നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് നിർമ്മാണ കരാർ കമ്പനികൾക്ക് ഉത്തരവ് നൽകി. പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ നാല് ദിവസം കൂടി വേണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടറെ ദേശീയപാതാ നിർമ്മാണ പ്രതിനിധികൾ അറിയിച്ചു. ദേശീയപാത അതോറിറ്റി റിപ്പോര്‍ട്ട് ലഭിച്ചാൽ അഞ്ചുദിവസത്തിനകം ബേവിഞ്ച വഴി ദേശീയപാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാൻ ആകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ദേശീയ പാത 66 ബേവിഞ്ച സന്ദർശിച്ചു
