വള്ളസദ്യ വിഷയമാക്കി ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. വാണിജ്യവൽക്കരണം അനുവദിക്കില്ല.

ആറമ്മുള: വള്ളസദ്യയിൽ ഇടഞ്ഞു ദേവസ്വംബോർഡും പള്ളിയോട സേവാസംഘവും.ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്ന് ആരോപണം.ബോർഡ് ഇടപെടൽ ആചാരലംഘനം എന്ന് കാട്ടി കത്ത് നൽകിഎല്ലാ ഞായറും ഒരു വള്ളസദ്യ നടത്താനുള്ള ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്.കൂടിയാലോചന നടന്നു എന്നും, വള്ള സദ്യ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദ്ദേശം ഉണ്ടെന്നും ബോർഡ്.അങ്ങനെ വള്ളസദ്യയിലും പിടിമുറുക്കി ബോർഡ്. ആറന്മുള വള്ളസദ്യ എക്കാലവും പേരും പെരുമയും നിലനിന്നതാണ്. ആചാര അനുഷ്ഠാനമാണ്. അവിടെയാണ് ദേവസ്വം ബോർഡ് കത്തി വയ്ക്കുന്നതെന്നും പള്ളിയോട സേവ പ്രവർത്തകർ പറയുന്നത്. നിലവിലുള്ള സ്ഥിതി ഭക്തജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകണമെന്ന് ഭക്തരുടെ ആവശ്യം