രാഹൂൽ മാങ്കുട്ടത്തിൻ്റെ രാഷ്ട്രീയ ഭാവി ഇരുട്ടിൽ, ഇത്രയും വലിയ ദുരന്തം സോഷ്യൽ മീഡിയായിൽ പ്രതീക്ഷിച്ചില്ല.?

അടൂർ: രാഹൂൽആകെ അസ്വസ്ഥനാണ് രണ്ടു ദിവസമായി അടൂരിലെ വീട്ടിലാണ്. ഇന്നലെ അദ്ദേഹം തിരുവനന്തപുരത്ത് എത്താൻ കെ.പി സി.സി നിർദ്ദേശിച്ചിരുന്നു. ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വാർത്താ സമ്മേളനം നടത്താൻ രാഹൂൽ ഒരിങ്ങിയെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കിയിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വീ.ഡി സതീശനും MLA സ്ഥാനം രാജിവയ്ക്കണമെന്ന നിർദ്ദേശമാണ് പാർട്ടിക്കുള്ളിൽ പ്രഖ്യാപിച്ചത്. മറ്റ് പാർട്ടികൾക്ക് ഇതൊരു താക്കീതാകണം എന്നാണ് അവരുടെ ആഗ്രഹം. എന്നാൽ മറുപക്ഷം എതിരാണ്. കോൺഗ്രസ് പാളയത്തിലെ ശക്തനായ നേതാവിൻ്റെ ഭാവി പെട്ടെന്ന് തെറിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തിനായി ഗ്രൂപ്പ് വടം വലി തുടങ്ങി കഴിഞ്ഞു.അതേസമയം, മാധ്യമ വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കും അപ്പുറം ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യo.ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തിലുള്ള ഈ നീക്കം തന്നെ ധാരാളമാണെന്നാണ്   വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായി ഷാഫി പറമ്പിലിൻ്റെ നിലപാട് . രാഹുല്‍ രാജിവച്ച് മാന്യത കാണിക്കണം എന്ന് പാലക്കാട് കോണ്‍ഗ്രസിനുള്ളിലും അഭിപ്രായം ശക്തമാണ്. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ ഇതിനോടകം എത്തുകയും ചെയ്തിട്ടുണ്ട്.വരും ദിവസങ്ങളിൽ എന്തു സംഭവിക്കാം. രാഹൂലിൻ്റെ രാജി ആവശ്യമുന്നയിച്ചാൽ രാഹുൽ പലതും തുറന്നു പറയാനും സാധ്യതയുണ്ട്. അത് പലർക്കും ദോഷകരമാകും. ഈ സാഹചര്യത്തിൽ ഇനിയുള്ള ഓരോ നിലപാടും ശ്രദ്ധയോടെ പാർട്ടി കൈകാര്യം ചെയ്യു.യൂത്ത് കോൺഗ്രസിൽ തന്നെ പലവിധ ഗ്രൂപ്പുകൾ ഉദയം ചെയ്തിട്ടുണ്ട്. തമ്മിലടിയില്ലെങ്കിലും പ്രസിഡൻ്റിനെ നിശ്ചയിക്കൽ ദുഷ്ക്കരം തന്നെയാണ്.