മുണ്ടൈക്കയിൽ വീണ്ടും ഉരുൾപൊട്ടൽ പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി

കൽപ്പറ്റ/ ചൂരൽമല ,അട്ടമല, പ്രദേശത്ത് ഉരുൾപൊട്ടൽ ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്ക്. അട്ട മലയിൽ പാടി ഭാഗത്ത് പ്രദേശത്തിന് മുകളിൽ 150 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ കുറച്ചു പേർ കർണാടക തമിഴ്നാട് സ്വദേശികളാണ്. പുതിയ വില്ലേജ് റോഡിലും വെള്ളം കയറിയതായി റിപ്പോർട്ട് ഉണ്ട്. ഇന്നലെ രാത്രിയിലും കനത്ത മഴയുണ്ടായിരുന്നു. അമ്പലക്കുന്ന് ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നറിയുന്നു. നിലവിൽ അപകടാവസ്ഥയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂരൽമല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. ഉരുൾപൊട്ടൽ സമയത്ത് നീക്കിയിരുന്ന മണ്ണും കല്ലും എല്ലാം ഈ ഒഴുക്കിൽപ്പെട്ടുപോയിട്ടുണ്ട്. തോട്ടംതൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. വെള്ളരിമലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *