സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ക്യാമ്പ് 27, 28 കണ്ണൂരിൽ ചേരും

കണ്ണൂർ: സ്റ്റേറ്റ് സർവീസ് പെൻഷ നേഴ്സ് കൗൺസിൽ (എസ്എസ് പിസി) സംസ്ഥാന ക്യാമ്പ് സെപ്റ്റംബർ 27, 28 തീയതിക ളിൽ കണ്ണൂരിൽ നടക്കും.

ക്യാമ്പ് 27ന് മൂന്നുമണിക്ക് കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ പുരാവസ്തു തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് സുകേശൻചൂലിക്കാട് അധ്യക്ഷത വഹിക്കും. ഗായകൻ വി ടി മുരളി മുഖ്യാതിഥി യായിരിക്കും.സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, എ. കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ബീന കൊരട്ടി എന്നിവർ സംസാരിക്കും.ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 28ന് രാവിലെ വർത്തമാനകാല കേരളവും പെൻഷൻ കാരുമെന്ന വിഷയത്തെക്കുറിച്ച് മുൻമന്ത്രി മുല്ലക്കര രത്നാകരൻ പ്രഭാഷണം നടത്തും.