പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിൽഹെൽത്ത് ഇൻസ്പെക്ടർമാരുടെ പങ്ക് നിർണ്ണായകം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: പൊതുജനാരോഗ്യ നിയമം പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായി നടപ്പിലാക്കുന്നതിന് കഴിയുന്ന ആരോഗ്യ വകുപ്പിലെ ഏക വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക് മാത്രമാണെന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അറിയിക്കുകയുണ്ടായി. ജനറൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു അനുശോചന സംസ്ഥാന സെക്രറി രവീന്ദ്രനും വരവു ചിലവ് കണക്കുകൾ ട്രഷറർ കെ ജയരാജ് എന്നിവരും അവതരിപ്പിച്ചു.ആരോഗ്യ രക്ഷാ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരുടേയും സംരക്ഷണം ,അക്രമം തടയൽ നിയമത്തിൽ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്താത്ത നടപടി പുന:പരിശോധിയ്ക്കുമെന്ന് പൊതു സമ്മേളനം ഉത്ഘാടനം ചെയ്ത മുൻ വിദ്യുത് ശക്തി മന്ത്രിയും ഉടുമ്പിൻ ചോല എം എൽ എയുമായ MM മണി അറിയിച്ചു.

സംസ്ഥാന പ്രസിഡൻ്റ് M M സക്കീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗത സംഘം കൺവീനർ സന്തോഷ് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ Dr. K N സതീഷ് മുഖ്യ പ്രഭാഷണം നടത്തി.

പ്രതിനിധി സമ്മേളനം ഇടുക്കി എം.പിഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്റ്റാറ്റ്യൂട്ടറി യൂണിഫോം അനുവദിയ്ക്കുക. ആരോഗ്യ പദ്ധതികൾ റിപ്പാർട്ടു ചെയ്യുന്നതിന് പോർട്ടർ രൂപീകരിയ്ക്കുക, റിപ്പോർട്ടിംഗിനായി ടാബ്ലറ്റ് പി.സി അനുവദിക്കുക തുടങ്ങി ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് എം.പി ഡീൻ കുര്യാക്കോസ് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് ജോർജുകുട്ടി അദ്ധ്യക്ഷത വഹിച്ചു സ്വാഗത സംഘം ചെയർമാൻ അനീഷ് ജോസഫ് സ്വാഗതം ആശംസിച്ചു.

രക്ഷാധികാരി KS ജോയ് ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി വിനോദ് ബാഹുലേയൻ , ആർ എസ് സുജിത് , മുഹമ്മദ് ഹാഷിം എന്നിവർ ആശംസാപ്രസംഗം നടത്തി


സംഘടനയുടെ മുൻകാല സ്ഥാപക നേതാക്കളെ ആദരിക്കലും സൗഹൃദകൂട്ടായ്മയും തുടർന്ന്,
ആരോഗ്യ വകുപ്പിൽ മികച്ച പ്രവർത്തനം നടത്തിയവർക്ക് അനുമോദനവും നൽകി. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടിട്ടു മാദ്ധ്യമ
പുരസ്കാരം മികച്ച ആരോഗ്യ മാസിക – മലയാള മനോരമ,
മികച്ച ആരോഗ്യ വീഡിയോ – മാതൃഭുമിയുടെ ലഹരിയ്ക്ക് എതിരെയുള്ള ഡോക്യുമെൻ്ററി
“സാധനം കൈയിൽ ഉണ്ടോ” എന്നിവർക്ക് നൽകി.
ഇടുക്കി ജില്ലാ സെക്രട്ടറി ദിലിപ് നന്ദിരേഖപ്പെടുത്തി.