കൊച്ചിയിൽ മെസികളിക്കും റിപ്പോർട്ടർ ടി.വി എം.ഡി ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ഇവിടെ ചില മാധ്യമങ്ങൾ മെസി വരില്ലെന്ന് പറഞ്ഞ് സ്പോർട്ട് സംവിധാനത്തെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടർ എം.ഡി ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. നവംബറിൽ കളിക്കാൻ സാധ്യതയില്ല. ഫിഫ അനുമതി കിട്ടിയാൽ കളി നടക്കും. അങ്കോളയിൽ നിന്ന് ഇന്ത്യയിലേക്ക് തുടർയാത്ര നടക്കില്ല. ഫിഫയുടെ നിർദ്ദേശം അനുസരിച്ചുള്ളസ്റ്റേഡിയം ഗുജാറാത്തിൽ മാത്രമെ ഉള്ളു. മറ്റ് സ്റ്റേഡിയങ്ങൾക്ക് അനുമതി വേണം അതിനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു. എല്ലാ അപ്രൂവലും കിട്ടിയാൽ നിശ്ചയിച്ച സമയത്ത് ഫുട്ബോൾകളി നടക്കും. അല്ലെങ്കിൽ മാർച്ചിൽ നടത്താൻ കഴിയും.എസ് കെ എഫ് ആണ് എന്നെ സ്റ്റേഡിയം ഏൽപ്പിച്ചിരിക്കുന്നത്. നവംബറിൽ കളിക്കാൻ സാധ്യത കുറവാണ് എന്ന് ഞാൻ പറഞ്ഞതു തന്നെ ചില കാര്യങ്ങൾക്ക് അപ്രൂവൽ കിട്ടുന്നില്ല. ഉടൻ സ്റ്റേഡിയത്തിന് അനുമതി കിട്ടുംഎന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഇവിടെ മെസിയുടെ കളി മാത്രം ലോകനിലവാരത്തിലുള്ള എല്ലാ ടീമുകളേയും എത്തിക്കാനാണ് ആഗ്രഹം. കേരളത്തിലെ ഫുട്ബോൾ കളികൾ പുതുതലമുറയ്ക്ക് പ്രചോദനമാക്കുന്നതാണ് ഞങ്ങളുടെ പ്ലാനെന്നും അദ്ദേഹം പറഞ്ഞു.