ട്രാവൽ കാർഡുകൾ ഇനി KSRTC പമ്പുകൾ വഴി 24 മണിക്കൂറും

ട്രാവൽ കാർഡുകൾ ഇനി KSRTC പമ്പുകൾ വഴി 24 മണിക്കൂറും

 

KSRTC ബസുകളിൽ യാത്ര ചെയ്യുന്നതിന് പുതിയതായി നടപ്പിലാക്കിയ ചലോ ട്രാവൽ കാർഡ് KSRTC യുടെ വികാസ് ഭവൻ യാത്ര ഫ്യുവൽസ് വഴി വിതരണം ചെയ്യും. 24/06 ൽ ഗതാഗത വകുപ്പ് മന്ത്രി KSRTC ട്രാവൽ കാർഡുകൾ ബസുകളിൽ നിന്നല്ലാതെ പുറത്ത് കടകളിൽ നിന്നും വാങ്ങുന്നതിന് സൗകര്യം എർപ്പെടുത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ ആദ്യപടിയായാണ് വികാസ് ഭവൻ യാത്രാ ഫ്യുവൽസ് വഴി വിതരണം തുടങ്ങിയത്. KSRTC വികാസ് ഭവൻ അസിസ്റ്റന്റ് ട്രാൻസ് പോർട്ട് ഓഫീസർ CP പ്രസാദ് KTDFC യിലെ ഉദ്യോഗസ്ഥനായ ഷിബുകുമാറിന് ആദ്യ കാർഡ് നൽകി വിതരണം ഉത്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ പമ്പ് വഴി 100 രൂപ മുടക്കി ആർക്കും ട്രാവൽ കാർഡുകൾ സ്വന്തമാക്കാം. റീചാർജ് ചെയ്യാനുള്ള സംവിധാനവും ഇവിടെ എർപ്പെടുത്തിയിട്ടുണ്ട്. ചില്ലറയില്ല എന്ന പ്രശ്നവും പണം കൊണ്ട് നടക്കേണ്ടതില്ല എന്ന മെച്ചവും ഇത് മൂലം ഉണ്ടാകും. കൺസിഷൻ ലഭിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് ഇത് വല്യ നേട്ടമാണ്. സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ ട്രാവൽ അലവൻസ് നൽകുന്നതിന് പകരം KSRTC ട്രാവൽ കാർഡുകൾ ചാർജ് ചെയ്ത് നൽകുന്ന രീതി ആരംഭിച്ചിട്ടുണ്ട്. കൂടുതൽ തുകക്ക് റീചാർജ് ചെയ്യുന്നവർക്ക് സെപ്ഷ്യൽ ഡിസ്കൗണ്ടും KSRTC പ്രഖ്യാപിച്ചിട്ടുണ്ട്. വികാസ് ഭവൻ യാത്ര ഫ്യുവൽസിൻ്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർ SJ.പ്രദീപ് ഡിപ്പോ അസിസ്റ്റന്റ് എഞ്ചിനീയർ ഹരികുമാർ ,ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ രാജേഷ് കുമാർ , വെഹിക്കിൾ സൂപ്പർ വെസർ C സനൽ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *