തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി ഐ എം നേതാവുമായവി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് മകൻ അരുൺ കുമാർ എഫ്ബിയിൽ കുറിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ് യുടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വി എസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച് രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ ഡി എഫ് ലേയും യൂഡി എഫ് ലേയും സംസ്ഥാന നേതാക്കളും വി എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
വി എസ് ൻ്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് മകൻ അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
