ശ്രീ പള്ളിയറ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട് അനുമതിയില്ലാതെ എന്ന് അധികാരികൾ

പള്ളിയറ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടൊപ്പം നടത്തിയ വെടിക്കെട്ട് അനുമതിയില്ലാതെയെന്ന് ആലത്തൂർ തഹസീൽദാർ അറിയിച്ചു. വടക്കാഞ്ചേരിയിലാണ് സംഭവം. പാലക്കാട് ഏ  ഡിഎം അനുമതി നൽകേണ്ടതാണ്. വടക്കാഞ്ചേരി 1 വില്ലേജിൻ്റെ പരിധിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു രാത്രി മുഴുവൻ ശക്തമായ രീതിയിൽ വലിയ ശബ്ദത്തോടാണ് കമ്പം നടത്തിയത്. മലയോരേ മേഖലകളിൽ താമസിക്കുന്നവർ ആകെ ഭയന്നുപോയതായും ആ മേഖലയിലുള്ള നാട്ടുകാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *