മലപ്പുറം: ജില്ലയിലെതിരൂരങ്ങാടി ചെറുമുക്ക് ആമ്പൽ പാടത്ത് ഈ മാസം 29 ന് ചുണ്ടയിടൽ മത്സരം നടത്തും . ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ സിൻസിയർ ക്ലബ്ബ്മായ് ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഞായറഴ്ച ഉച്ചക്ക് ഒരു മണിക്ക് ചെറുമുക്ക് പള്ളിക്കൽ താഴം ആമ്പൽ പാടത്ത് മത്സരം.
കഴിഞ്ഞ മൂന്ന് വർഷമായി ചൂണ്ടയിടൽ മത്സരം നടത്തി വരുന്നു, പുതു തലമുറക്ക് ചൂണ്ട ഇടൽ പോലുള്ളവയിൽ അറിവോ തൽപര്യമോ ഇല്ല. ഒരു ഗ്രാമം മുഴുവൻ പഴയ ചുണ്ട ഇടൽ ഓർമ്മയിലേക്ക് എത്തിച്ചത് ഇത്തരം മൽസരങ്ങളാണ്. മത്സരാർഥികൾ ഒന്നര മീറ്റർ അകലം പാലിച്ച് ഇരുന്ന് ഒരേ സമയം അഞ്ച് പേർ വീതമാണ് ചൂണ്ടയിടുന്നത് , അതിൽ ഒന്നും രണ്ടും വിജയിച്ചവരെ മാറ്റി നിർത്തുകയും മൂന്ന് പേര് പുറത്താക്കുകയും ചെയ്യും , വീണ്ടും അഞ്ചുപേരടങ്ങുന്ന ടീമ് വേറെ മത്സരിക്കും അങ്ങനെ ഗ്രൂപ്പുകളായി പഴയതു പോലെ മത്സരിപ്പിക്കും ഫൈനലിൽ മത്സരിക്കുന്നതിൽ മൂന്നു പേർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കും . പ്രീ ക്വാർട്ടർ, ക്വാർട്ടർ ,സെമി ഫൈനൽ , ഫൈനൽ മത്സരം നടത്തി അതിൽ നിന്നും വിജയികളെ കണ്ടെത്തും. ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും ഉണ്ട്
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ..9645494528 ,, 8129530464 ,,9747180696 എന്നീ ഫോൺ നമ്പറിൽ ബന്ധപെടണം.