ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 ന്

ആലപ്പുഴ:സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ,ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 മണി മുതൽ ആലപ്പുഴ ടി വി തോമസ് മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
ഒളിംപ്യൻ എൻ. ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്ന ടൂർണമെൻ്റിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കളിക്കാർ പങ്കെടുക്കും. ഓപ്പൺ , അണ്ടർ 15, അണ്ടർ 10 വനിത വിഭാഗങ്ങൾക്കു പുറമേ 60 വയസിനുമുകളിലുള്ളവർക്കായി പ്രത്യേക വിഭാഗവും ടൂർണമെൻ്റിലുണ്ട്. പൊതുവിഭാഗത്തിലെ ചാംപ്യന് പതിനായിരത്തൊന്നു രൂപയാണ് ക്യാഷ് അവാർഡ്. കൂടാതെ ട്രോഫി, മെഡൽ, സർട്ടിഫിക്കറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി ആകെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് നൽകുന്നത്.
സമ്മാനദാനം വൈകുന്നേരം 5 മണിക്ക് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുമെന്ന്
കൺവീനർ പി.എസ് . സന്തോഷ്കുമാറും ബിബി സെബാസ്റ്റ്യനും അറിയിച്ചു.