തിരുവനന്തപുരം:വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 21,078 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ എഫ്എസ്എസ്എ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പരാതികളുണ്ടെങ്കില്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് വിളിച്ച് അറിയിക്കാം.ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി വരുന്നു.
വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.
