ആത്രേയകംകഥ മോഷണമോ?
“ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി
തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ തൻ്റെ “ശിഖണ്ഡി” എന്ന നോവലിലെ പ്രധാന ആശയങ്ങളും കഥാപാത്രരൂപീകരണങ്ങളും ‘ആത്രേയകം’ എന്ന നോവലിൽ പുനരാവർത്തിച്ചതായും, അതിലൂടെ തൻ്റെ കൃതിയിൽ നിന്നുള്ള കഥാസാരം “സാഹിത്യ മോഷണം” ചെയ്തുവെന്നുമുള്ള ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പ്രിയപ്പെട്ട എൻ്റെ സുഹൃത്തുക്കളെ,
ഒരു സങ്കടം നിങ്ങളെ അറിയിക്കുകയാണ്
പല സുഹൃത്തുക്കളും എൻ്റെ നോവലുകൾ വായിച്ചിട്ടുണ്ട്. 3നാടകങ്ങൾ, 15 നോവലുകൾ എന്നിവയാണ് ഞാൻ എഴുതിയിട്ടുള്ളത് ആറു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എൻ്റെ 3 നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് ഞാൻ 2019 ൽ പ്രസിദ്ധീകരിച്ച ശിഖണ്ഡി എന്ന നോവൽ കോട്ടയം അക്ഷരസ്ത്രീയാണ് പ്രസിദ്ധീകരിച്ചത്. 2019 ൽതിരുവനന്തപുരത്തു വെച്ചാണ് പ്രകാശനം നടന്നത് അതിനും മുൻപേയുള്ള 2017 ലാണ് പാഞ്ചാലിയുടെ ഏഴു രാത്രികൾ എന്ന നോവൽ അക്ഷര സ്ത്രീ നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും അതിന് അക്ഷരസ്ത്രീ അവാർഡും ലഭിക്കുകയുണ്ടായി പാഞ്ചാലിയുടെഏഴുരാത്രികൾ എന്ന നോവൽ 2014 മുതലാണ് എഴുതിത്തുടങ്ങിയത് അതിൽ പാഞ്ചാലിയുടെ വിവാഹത്തിന് തടസ്സം നിൽക്കുന്ന ഒരു ശിഖണ്ഡിയെ കുറിച്ച് പറഞ്ഞിരുന്നു പുരുഷസ്വഭാവമുള്ള സ്ത്രീ മറ്റു അന്ത:പ്പുര സ്ത്രീകളോട് കാമാസക്തിയോടെ ഇടപഴകുന്ന കാര്യം പാഞ്ചാലിയിലൂടെ ഞാൻ പറഞ്ഞിരുന്നു അന്ന് ശിഖണ്ഡിയെ കുറിച്ച് ഒരു നോവൽ എഴുതണം എന്നുള്ള ചിന്ത വളരെയേറെ എന്നിലുണ്ടായിരുന്നു അങ്ങനെയാണ് 2019 ൽഞാൻ ശിഖണ്ഡി എഴുതുന്നത് ശിഖണ്ഡിയിൽ ഞാൻ എഴുതി വെച്ചിരിക്കുന്നത് ഭീഷ്മാചാര്യരെ വധിക്കാൻ ആയി ഉഗ്രശപഥത്തോടെ ഒരു ജന്മം എടുത്ത ഒരു സ്ത്രീ ആയിട്ടാണ് നിർഭാഗ്യവശാൽ ദ്രുപദമാഹാരാജാവിന്റെ പുത്രിയായിട്ട് ജനിക്കുകയും അത് പുത്രനാണെന്ന് വരുത്തിതീർക്കുവാൻ രാജഗുരുവിൽ നിന്ന് മരുന്ന് സേവിച്ച് സ്ത്രീയായ ആ രൂപത്തിന് പുരുഷന്റെ സ്വഭാവവും ഉടലെടുക്കുന്നതായിട്ടാണ് എഴുതിയിരിക്കുന്നത് സ്ത്രീയുടെ അവയവങ്ങളും പുരുഷന്റെ സ്വഭാവവും വന്നുചേർന്ന ആ സ്ത്രീക്ക് തനിക്ക് വിവാഹം കഴിക്കുവാൻ സാധിക്കുകയില്ല എന്ന ചിന്ത വരുന്നുണ്ട് കൂടാതെ ഒരു പുരുഷനെ വിവാഹം ചെയ്താൽ തൻറെ സ്വത്വം തിരിച്ചറിയും എന്ന ചിന്ത കൊണ്ട് രാജകുമാരൻ എന്ന് വിളിക്കുന്ന ആളുകൾ അവഹേളിക്കുമല്ലോ എന്നുള്ളതുകൊണ്ടും അന്ത:പ്പുര ദാസിമാരിൽ ഒരു ദാസിയായ മൈഥിലിയെ ലൈംഗികാവശ്യത്തിനായിസ്വീകരിക്കുകയും അവർ തമ്മിൽ പ്രണയത്തിൽ ആവുകയും ചെയ്യുന്നതാണ് നോവലിൻ്റെ ആവിഷ്കാരം
ശിഖണ്ഡി എന്ന് പറയുന്ന നോവലിൽ ലെസ്ബിയൻ പ്രണയവും അതേപോലെതന്നെ മുറിവ് പറ്റിയവർക്ക് ചികിത്സിക്കുന്ന ഒരു ശിബിരവും പറയുന്നുണ്ട് .ദ്രൗപദിയും ധൃഷ്ടദ്യുമ്നനും യഥാർത്ഥ മനുഷ്യ യോനിയിൽ ജനിച്ചതാണെന്നും പാഞ്ചാലിയുടെ ഏഴുരാത്രിയിലും ശിഖണ്ഡിയിലും പറയുന്നുണ്ട് ശിഖണ്ഡിയുടെ ജനന സത്യത്തിൽ അപ്രകാരം ഒരു ചിന്താധാര കൊണ്ടുവന്നത് എൻ്റെ നോവലിലൂടെയാണ് 2019 ൽപ്രസിദ്ധീകരിച്ച ശിഖണ്ഡി എന്ന നോവലിൽ എൻ്റെ ഭാവനയിൽ ഉടലെടുത്ത ഒന്നായിരുന്നു ശിഖണ്ഡിക്ക് ലെസ്ബിയൻ പ്രണയം ഉണ്ടായിരുന്നതായും അതേപോലെതന്നെ മരുന്ന് സേവിച്ച് പുരുഷഭാവം കൈക്കൊണ്ടതായിട്ടും. അക്കാര്യമൊന്നും മഹാഭാരതത്തിൽ പറയുന്നില്ല. എന്നാൽ ഈ അടുത്തകാലത്ത് ഇറങ്ങിയ ആത്രേയകം എന്ന നോവലിൽ മഹാഭാരതത്തിൽ ഇല്ലാത്ത, എൻ്റെ ഭാവനകളെ, ഞാൻ വളരെയേറെ ചിന്തിച്ചെടുത്ത ഭാവനകളെ ആത്രേയകം നോവലിൽ കാണാൻ കഴിഞ്ഞു. വളരെയേറെ എനിക്ക് ദുഃഖമാണ് അതിൽ നിന്നും ഉണ്ടായിരിക്കുന്നത് ഇങ്ങനെ എന്റെ നോവലിൽ നിന്ന് അടർത്തിയെടുത്തു കൊണ്ടുപോയ ആ കഥാസാരത്തിന് പ്രതിഭാധനനും മഹാത്മാവുമായ വീടി ഭട്ടതിരിപ്പാടിന്റെ പേരിലുള്ള അവാർഡ് അനുവദിച്ചതായി കണ്ടതുകൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത് എൻ്റെ ശിഖണ്ഡി എന്ന നോവലിൽ നിന്നും അടർത്തിയെടുത്ത പ്രധാനപ്പെട്ട ഭാഗങ്ങൾ മറ്റൊരു പേരിലൂടെ എഴുതിച്ചേർത്ത ആത്രേയകം എന്ന നോവൽ കോപ്പി അടിച്ചതാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല ഞാനൊരു സാധാരണ സ്ത്രീയാണ് ഒരു അധ്യാപികയായ ഒരു ആൾക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് വലിയ പ്രസാധകരല്ല എന്നുള്ള ഒരൊറ്റ കാരണത്താലാണ് എൻ്റെ ശിഖണ്ഡി അറിയപ്പെടാതെ പോയത് അറിയപ്പെട്ടിട്ടില്ല എന്നുള്ള ഒരൊറ്റ കാരണത്താൽ അതിൽ നിന്നും ഗൂഢമായി മറ്റൊരു പേരില് പുസ്തകമെറക്കുകയും ഈ ശിഖണ്ഡി എന്ന് പറയുന്ന കഥാപാത്രത്തിന് മറ്റൊരു പേര് (നിരമിത്രൻ )നൽകുകയും ചെയ്തതു തന്നെ മനപ്പൂർവ്വമാണ് . എൻ്റെ ശിഖണ്ഡി വായിച്ച പലരും എന്നെ വിളിച്ച് ഈ സാഹിത്യ മോഷണത്തെക്കുറിച്ച് സൂചിപ്പിക്കയുണ്ടായി. മുറിവുപറ്റിയ യോദ്ധാക്കൾക്ക് ചികിത്സാലയം എന്നുള്ളത് ശിഖണ്ഡിയിലുള്ള കാഴ്ചപ്പാടാണ് അതിന് ആത്രേയകം എന്ന ഒരു പേരിട്ടു നൽകുകയും ചെയ്തു. അങ്ങനെ ഓരോന്നും എടുത്ത് പറയാനാണെങ്കിൽ എൻ്റെ നോവലിൽ നിന്നും ധാരാളം കോപ്പി അടിക്കപ്പെട്ടിട്ടുണ്ട് .മാറ്റപ്പെട്ടിട്ടുണ്ട്. അതിനായി ശിഖണ്ഡി എന്ന പേരു് ആ നോവലിൽ വരാതിരിക്കാൻ ആത്രേയകത്തിൻ്റെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ഞാൻ കണ്ടെടുത്ത ശിഖണ്ഡിയിലെ മൂല്യങ്ങളാണ് ആത്രേയ കത്തിലുള്ളത്.
ഞാൻ എത്ര രാത്രികളിൽ ഉറക്കം നിന്ന് എഴുതിയതാണ് ശിഖണ്ഡി. എത്ര പ്രാവശ്യം മഹാഭാരതം വായിച്ചിട്ടാണ് ഞാൻ നോവലുകൾ എഴുതിയത്. ‘ഒരു നിമിഷം കൊണ്ട് മറ്റൊരാൾ അതെല്ലാം തൻ്റേതാണെന്ന് അവകാശപ്പെടുന്നതും ആളുകൾ ആത്രേയകത്തിന് അവാർഡും നൽകുമ്പോൾ എൻ്റെ വായനക്കാരെ, എൻ്റെ സുഹൃത്തുക്കളെ ഇതറിയിക്കണമെന്ന് തോന്നി.
വളരെ സങ്കടത്തോടെ യാണ് ഞാൻ ഇതെഴുതുന്നത്.
ഡോ. വിനയശ്രീ.
(കടപ്പാട് സോഷ്യൽ മീഡിയാ )