രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മുതല്‍ പാലക്കാട് മണ്ഡലത്തിൽ സജീവമാകും കനത്ത സുരക്ഷയുമായി പോലീസ്.

പാലക്കാട് : കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹൂൽ മാങ്കുട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിൽ എത്തും. കോൺഗ്രസിൻ്റെ പിന്തുണ കിട്ടില്ലെങ്കിലും പോലീസ് സുരക്ഷ ഉണ്ടാവും. ഇനി എന്തു പേടിക്കാനാണ് എന്ന് ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. ഞങ്ങൾ എല്ലാം മാങ്കുട്ടത്തോടൊപ്പമാണ്.രാഹൂലിനെ കുടിക്കിയതാണ്. സ്വന്തം പാർട്ടിക്കാർക്കും ഇതിൽ പങ്കുണ്ട്. ഇതൊന്നും ചെയ്യാത്തവരാണോ ഇവിടെയുള്ളത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് എനിക്ക് പറയാനുള്ളത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നേതാവിൻ്റെ അഭിപ്രായം.എംഎല്‍എ ആയിരിക്കുന്നിടത്തോളം അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ല. പൊതുജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടിയില്‍ എംഎല്‍എയെ പങ്കെടുപ്പിക്കേണ്ടി വരും. എംഎല്‍എ എന്ന നിലയില്‍ പൊലീസ് സംരക്ഷണം രാഹുല്‍ മാങ്കൂട്ടത്തിലിന് ഉറപ്പാക്കേണ്ടിവരുമെന്നും മറ്റൊരു  കോണ്‍ഗ്രസ് നേതാവ് ഒരു മാധ്യമത്തോട് പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെ രാജി ആവശ്യപ്പെട്ടിട്ടും എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമാകാനുള്ള രാഹുലിന്റെ തീരുമാനം തന്ത്രപരമായി നീക്കമായാണ് വിലയിരുത്തുന്നത്. ഇനി വരും മണിക്കൂറിൽ പ്രതിഷേധങ്ങൾ എവിടെ നിന്നെല്ലാം ഉയരും എന്നതും കാണേണ്ടിവരും.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

സ്ത്രീകള്‍ക്കെതിരെ മോശം പെരുമാറ്റത്തില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിന് നോട്ടീസ് നല്‍കി.