പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടന്ന് സി.പിഎം സെക്രട്ടറിയേറ്റ് ഇടതുമുന്നണി വിളിച്ച് പ്രശ്നം ചർച്ച ചെയ്യും.

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് സെക്രട്ടറിയേറ്റിൽ ധാരണയായി. എന്തുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പിടേണ്ടി വന്നു എന്ന കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സെക്രട്ടറിയേറ്റ് ധാരണയിലെത്തി. മറ്റു പാർട്ടികളുമായി സമവായത്തിൽ എത്താനാണ് ശ്രമം. സി.പി ഐഎടുക്കുന്ന നിലപാട് ആകും പ്രധാനം. പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ ഇനി പിന്നോട്ട് പോകാൻ സി.പി ഐ (എം) ആഗ്രഹിക്കുന്നില്ല. പോകാനായ കാര്യംവും ഒപ്പിട്ടതും സംബന്ധിച്ച് ചർച്ച നടത്തി പ്രശ്നപരിഹാരം മാത്രമാണ് സി.പി ഐ (എം) ആഗ്രഹിക്കുന്നത് എന്നാൽ അത് സി.പി ഐ സംബന്ധിച്ച ഗുണകരമാകുമോ സി. പി ഐടുക്കുന്ന നിലപാട് എന്താകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കരാറുമായി മുന്നോട്ടു പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ചിലരുടെ വാചകങ്ങൾ താഴെ കാണാം

കരാർ ഒപ്പ് വെയ്ക്കുന്നതോടെ
പാഠപുസ്തകത്തിൽ സംഘപരിവാർ ആശയങ്ങൾ കടന്ന് വരുമോ ഇല്ലയോ എന്നാതാണല്ലോ പ്രധാന
തർക്ക വിഷയം

അത്തരം സംശയം ഉള്ള സുഹൃത്തുക്കൾ ദയവായി
നെറ്റിൽ പോയി national education policy 2020 എന്ന് സെർച്ച് ചെയ്യുക. അതിൻ്റെ Para 4.32 വായിക്കുക
( താഴെ മഞ്ഞ അടയാളത്തിൽ മാർക്ക് ചെയ്ത ഭാഗം വായിക്കുക )

State will prepare their on curricula എന്ന് യാതൊരു അർത്ഥ ശങ്കക്കും ഇടയില്ലാത്ത വിധത്തിൽ എഴുതിയിട്ടുണ്ട്. ( സിലബസ് ഉണ്ടാക്കുന്നത് കേരളം തന്നെയായിരിക്കും )

ഇതിലെവിടെയും NCERT പാഠഭാഗം അതേ പോലെ impose ( നിർബന്ധിക്കുക) ചെയ്തിരിക്കണം എന്ന് വ്യവസ്ഥയില്ല. അവിടെ conjunction ( സംയോജനം) എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.
മാത്രമല്ല സംസ്ഥാനത്തിൻ്റെ ഫ്ലേവർ ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്.

സി.പി ഐസ്നേഹിക്കുന്നവരുടെ നിലപാട് താഴെ

പി എം ശ്രീ യിൽ ഒപ്പിട്ടതിന് സർക്കാരിന് പറയാൻ കുറെ ന്യായങ്ങളും ന്യായികരണങ്ങളും ഉണ്ടാകും എന്നത് സ്വാഭാവികം.. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം നഷ്ടമാകുന്നതിനെക്കുറിച്ചും ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒപ്പുവെച്ച മറ്റു സംസ്ഥാനങ്ങളെക്കുറിച്ചും ഒരു പാട് ന്യായീകരണങ്ങൾ നിരത്താനും ഉണ്ടാകും.പക്ഷേ ബിനോയ്‌ വിശ്വം എന്ന ചങ്കുറപ്പുള്ള നേതാവും സിപിഐ എന്ന പ്രസ്ഥാനവും ശരിയല്ല എന്ന് പറയാൻ എന്ത് ന്യായമാണ് ഉള്ളത്.. തിരഞ്ഞെടുപ്പ് കാലയളവിലെ വോട്ടുകളുടേയും സീറ്റുകളുടേയും കണക്കെടുപ്പുകളും സർക്കാരിന്റെ ഖജനാവിലെ പണത്തിൻ്റെ കണക്കുകളും നോക്കി നിലപാടിൽ വെള്ളം ചേർക്കാത്ത സിപിഐ നിലപാടിനെ എങ്ങനെയാണ് തള്ളി കളയാൻ പറ്റുക.. മുന്നണിയിൽ നിന്ന് പടിയിറങ്ങുന്നത് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന വലതുപക്ഷ കക്ഷികളെ മനസ്സിലാക്കാം.. പക്ഷേ പോണമെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ എന്ന മനോഭാവം കാണിച്ചുകൊണ്ടിരിക്കുന്ന ഭരണമുള്ള പാർട്ടിയാണ് എന്ന് മനസിലാക്കി വിപ്ലവം വാക്കിൽ മാത്രം ഒതുക്കുന്നവരോട് നിലപാട് എന്തെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും..പണം നഷ്ടമാകാതിരിക്കാൻ നിലപാടുകളെ കാറ്റിൽ പറത്തിയ സർക്കാരിനെക്കാൾ എനിക്ക് മനസിലാകുക ബിനോയ്‌ വിശ്വം എന്ന സിപിഐ നേതാവിനെയാണ് സിപിഐ എന്ന എൻ്റെ പ്രസ്ഥാനത്തെയാണ്.. കടുത്ത നടപടിയിലേക്ക് എന്ന് സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിച്ചപ്പോഴും സിപിഐ തിരഞ്ഞെടുപ്പ് ആഗതമായ ഈ സന്ദർഭത്തിൽ മന്ത്രിമാരെ സർക്കാരിൽ നിന്ന് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.. പക്ഷേ അതൊരു ഗതികേട് ആയിട്ട് കാണുന്നവരോട് പറയാനുള്ളത് ഇടത് പക്ഷത്തിന്റെ ഏറ്റവും നിർമ്മലമായ ആദർശ നിലപാടിൻ്റെ അവിഭാജ്യ ഘടകമാണ് സിപിഐ എന്നാണ്.. വ്യക്തമായി പറഞ്ഞാൽ വോട്ടിൻ്റെ എണ്ണവും സീറ്റിൻ്റെ എണ്ണവും നോക്കി കേരള കോൺഗ്രസ് മാണിയെയും നാളെ ഒരിക്കൽ കൂടെ വരും എന്ന് പ്രതീക്ഷിക്കുന്ന ലീഗിനെയും കാണിച്ച് സിപിഐ യെ അവഗണിക്കുന്ന പൊളിറ്റിക്കൽ തന്ത്രം കൈകാര്യം ചെയ്തു ശീലിച്ചവർക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യമാണ് സിപിഐ എന്ന പ്രസ്ഥാനവും അവർ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളും.അതുകൊണ്ട് ഗതികേട് കൊണ്ടാണ് ഈ ദേശീയ വിദ്യാഭ്യാസ നയം ഇവിടെ നടപ്പിലാക്കുന്നത് എന്ന ന്യായവും ന്യായീകരണവു തുടർന്നോളൂ. അംഗീകരിക്കാൻ കഴിയില്ല എങ്കിലും കേട്ടിരിക്കാമല്ലോ.. പക്ഷേ അതിനെതിരെ പറയുന്നവരെ പറ്റില്ലെങ്കിൽ പൊയ്ക്കോ എന്ന് പറയുന്ന അഹങ്കാരത്തെ ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല..ചില സന്ദർഭങ്ങളിൽ എതിർ ഭാഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങൾ പോലും തെല്ലൊരു ആശ്വാസത്തിന് വകനൽകുന്നതാണ്എന്നാൽ ഇതൊക്കെ പറയാൻ പറ്റിയ സമയം ഇതുതന്നെയാണ്