അമ്മ വായനയ്ക്ക് തുടക്കം.

ബാലരാമപുരം:ലൈബ്രറി കൗൺസിലിൻ്റെ അമ്മ വായന പദ്ധതിയ്ക്ക് നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കം. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. ഏ.ജി. ഒലീന അമ്മ വായന ഉത്ഘാടനംചെയ്തു. നസ്രേത്ത് ഹോം മാനേജർ ഫാദർ ബിജോയ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ആർ ശിവ പ്രകാശ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മഹേഷ് മാണിക്കം, നസ്രേത്ത് ഹോം പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ ടി ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. ജെ.എസ്. സമ്പത്ത്, സ്റ്റാഫ് സെക്രട്ടറി സ്വപ്ന വി.വി അമ്മ വായന കോ ഓർഡിനേറ്റർ ജയടീച്ചർ എന്നിവർ സംസാരിച്ചു.