കൊട്ടാരക്കര:കടയ്ക്കൽ സിപിഎം കോൺഗ്രസ് സംഘർഷത്തിനിടയിൽ
വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല.
മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തവരെ പോലീസ് സംരക്ഷണം നൽകുന്നതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് വായ്മുടിക്കെട്ടി കടയ്ക്കൽ പോലീസ്റ്റേഷനിലേക്ക് മാർച്ച്നടത്തുവാൻ കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായ് ഭാരവാഹികൾ അറിയിച്ചു.
മാധ്യമ പ്രവർത്തകനെ മർദ്ദിച്ചിട്ടും കടയ്ക്കൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പത്രപ്രവർത്തകർ പ്രതിഷേധിക്കുന്നു.
