സ്ത്രീകൾക്കും സ്വാതന്ത്ര്യം വേണം പുരുഷൻ്റെ സ്വാതന്ത്ര്യം സ്ത്രീയെ ലൈംഗികതയുടെ ഭാഗമായി കാണാതിരിക്കുക.

സ്ത്രീ അടിമയാണെന്നും പുരുഷൻ അതിനപ്പുറം എന്തൊക്കെയാണെന്നുമുള്ള ചിന്ത സാമാന്യബോധ സംസ്കാരത്തിൻ്റെ സന്തതിയാണ്. എന്നാൽ സ്ത്രീ സ്വന്തം ജീവിതത്തിൽ പുരുഷനിലെ സ്വകാര്യത ആസ്വദിക്കുമ്പോഴും അതിൽ നെഗറ്റീവ് അർത്ഥം പുരുഷനിൽ നിന്നുണ്ടാകുമ്പോൾ അറിയാതെ പ്രതികരിക്കുവാൻ സ്ത്രീ തയ്യാറാകും. അത് പുരുഷൻ്റെ ജീവിതവീക്ഷണങ്ങളിൽ അയാൾ കൊണ്ടു നടന്നതെല്ലാം തകരും. അല്ലെങ്കിൽ തകർക്കും. സ്ത്രീ ആത്മാർത്ഥമായി സ്നേഹിക്കും. പുരുഷൻ്റെ ഭാഗത്തെ ചെറിയ വീഴ്ചകൾ പോലും സ്ത്രീക്ക് താങ്ങാനാകില്ല. അത്തരം അവസ്ഥകൾക്ക് പ്രതികരണങ്ങൾ സ്വാഭാവികമാണ്. സ്ത്രീയെ ലൈംഗികവസ്തുവായി കാണുന്നവരെ മാത്രമാണ് നാം തിരിച്ചറിയേണ്ടത്. പ്രണയം, സ്നേഹം, ആത്മാർത്ഥത ഒക്കെ വർഷങ്ങളോളം പുലർത്തിപ്പോരുന്ന സ്ത്രീ പുരുഷ സൗഹൃദം ഉള്ള നാടാണ് കേരളം. അവിടെ ഇത്തരം ചിന്താഗതികളും ചിന്തകളും നിറഞ്ഞു വരുന്നത് ലൈംഗിക ദാരിദ്ര്യം ഉള്ളതുകൊണ്ടാണ്.
പുരുഷനിൽ നിന്ന് സർവ്വതുംകൈക്കലാക്കിയിട്ട് പുരുഷനെ തള്ളിപ്പറയുന്ന സ്ത്രീകളും സ്ത്രീകളിൽ നിന്ന് എല്ലാം കൈക്കലാക്കിയിട്ട് സ്ത്രീയെ തള്ളിപ്പറയുന്ന പുരുഷന്മാരും ഇവിടെയുണ്ട്. രാഷ്ട്രീയ നേതൃത്വത്തിൽ തൻ്റെ കഴിവ് കൊണ്ട് സ്വയം ഉയർന്നു വരുന്ന സ്ത്രീകളെ മൂലയ്ക്ക് തന്നെ ഇരുത്തണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരുമുണ്ട്. ഒന്നുകിൽ പുരുഷ താൽപ്പര്യങ്ങൾക്ക് അടിമപ്പെടുക. അല്ലെങ്കിൽ അവർ ഇത്തിരി ബോൾഡ് ആണ് ആവൾ അങ്ങനെ വിലസണ്ട എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്.ഈ ചിന്താഗതി വളർന്നു വരുന്ന നാടാണ് കേരളം എന്ന ചിന്ത മലയാളി സമൂഹത്തിന് നല്ലതല്ല. സ്ത്രീ പുരുഷ സൗഹൃദം ബഹുമാനം കിട്ടുന്ന നാടാണ് കേരളം.ഇലവന്ന് മുള്ളിൽ വീണാലും മുള്ള് ഇലയി ൽ വീണാലും കേട് ഇലക്കെന്ന സങ്കല്പം പൊതു ബോധത്തിൽ ഇപ്പോഴുമുണ്ട്. ഇലകൾ പേടിച്ചാ ണ് കഴിയുന്നത്. അതുകൊണ്ടാണോ വിവാദ നിർമ്മിതിക്കപ്പുറം പെണ്ണങ്ങൾ പോകാത്തത് ? നിയമ നടപടികളുമായി സധൈര്യം മുമ്പോ ട്ടുപോയ കൊച്ചിയിലെ പ്രമാദമായ നടി ആക്ര മണ കേസിൻ്റെ അവസ്ഥ എന്തതരം സന്ദേശ മാണ് നൽകുന്നത്? കേരളത്തിൽ സംഭവിച്ചിട്ടുള്ള പ്രമാദമായ സ്ത്രി ലൈംഗിക പീഡന കേസു കളും ചർച്ചകളും എന്ത് ഗുണപരമായ മാറ്റങ്ങളാണ് സ്ത്രീ ജീവിതത്തിന് നൽകിയിട്ടുള്ളത്?