ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.ആഗസ്റ്റ് 31 ന് 6 മണിക്ക് പികെ മേദിനിയുടെ നേതൃത്വത്തിൽ വിപ്ലവ സമര ഗീതങ്ങളും 7 മണിക്ക് തമിഴ് നാട്ടിൽ നിന്നുള്ള കലാകാരന്മാർ നൃത്ത പരിപാടികളും അവതരിപ്പിക്കും.
സെപ്റ്റംബർ 1 ന് 7 മണിക്ക് ആന്ധ്രാ പ്രദേശിൽ നിന്നുള്ള കലാകാരന്മാർ നൃത്ത പരിപാടികളും സെപ്റ്റംബർ 2 ന് .6 മണിക്ക് അൻസർ പുന്നപ്രയും സജേഷ് പരമേശ്വരനും ഗാനാമൃതം പരിപാടിയും നടക്കും.അന്ന് തന്നെ
7 മണിക്ക് പോണ്ടിച്ചേരിയിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്റ്റേജ് ഷോ അവതരിപ്പിക്കും.സെപ്റ്റംബർ 3 ന് 7 മണിക്ക് കൊച്ചിൻ ബ്ലൂ സ്റ്റാറിന്റെ ഗാനമേള നടക്കും.
സെപ്റ്റംബർ 9 ന് 6 മണിക്ക് വയലാർ ഗാന സന്ധ്യക്ക് ശേഷം കെപിഎസി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അവതരിപ്പിക്കും.
സെപ്റ്റംബർ 10 ന് 7 മണിക്ക് അലോഷി പാടും. സെപ്റ്റംബർ 11 ന് 7 മണിക്ക് കൊടമന നാരായണൻ നായർ സ്മാരക വായനശാല കെ ദാമോദരന്റെ പാട്ട ബാക്കി എന്ന നാടകവും സെപ്റ്റംബർ 12 ന് 8 മണിക്ക് ആലപ്പുഴ ഇപ്റ്റ നാടൻ പാട്ടുകളും അവതരിപ്പിക്കും.
സിപിഐ സംസ്ഥാന സമ്മേളനoആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.
