ചവറ -കാവനാട് ബൈപ്പാസിൽ മുഷിഞ്ഞ വേഷത്തിൽ കിടന്ന അന്യ സംസ്ഥാനക്കാരനെ ദിവസങ്ങളായി റോഡിൽ ആഹാരം കഴിക്കാതെ ഒറ്റയ്ക്ക് കിടന്ന യുവാവിനെയാണ് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്,ബാബു പത്തനംതിട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ ശക്തികുളങ്ങര പോലീസിന്റെ സഹായത്തോടുകൂടി ചവറ കോയി വിളയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചത്.രാം സേവക എന്നാണ് പേര് എന്ന് അദ്ദേഹം പറയുന്നുണ്ട്.ബീഹാർ സ്വദേശിയാണെന്ന് കരുതുന്നു. ജീവകാരുണ്യ പ്രവർത്തകർ ബന്ധുക്കളെ അന്വേഷിക്കുന്നുണ്ട്.
കാവനാട് ബൈപ്പാസിൽ മാനസിക നില തെറ്റി ഒറ്റപ്പെട്ടു കിടന്ന അന്യസംസ്ഥാനക്കാരനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു..
