കനത്തമഴയില്‍ (kerala rain) ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാന്‍ തുടങ്ങി

തൃശൂര്‍: കനത്തമഴയില്‍ (kerala rain) ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാന്‍ തുടങ്ങി. കാലവര്‍ഷം കനത്തതോടെയാണ് ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയത്. ഭാരതപ്പുഴയിലെ തടയണകള്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാരതപുഴയുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും മണിക്കൂറുകള്‍ക്കകം ഇരുകരകളും നിറഞ്ഞു കവിഞ്ഞ് ഒഴുകാനും തുങ്ങിയത്. ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അതിനിടെ ചെറുതുരുത്തി കൊച്ചിന്‍ പാലത്തില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാണ്. തടയണ പൂര്‍ണമായും മണല്‍ വന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്. കഴിഞ്ഞദിവസം മണല്‍ വാരാന്‍ ഉത്തരവായെങ്കിലും ഭാരതപ്പുഴയിലെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ മണലെടുപ്പ് ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *