തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വൈകുന്നതിൽ ജൂലൈ 1 ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് ചെയർമാൻ എസ് സജീവും ജനറൽ സെക്രട്ടറി കെ.പി ഗോപകുമാറും അറിയിച്ചു.
ഒരു “മാതൃകാ തൊഴിലുടമ” എന്ന നിലയിൽ, സർക്കാർ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കേണ്ട കടമ സംസ്ഥാന സർക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി, 2024 ജൂലൈ 1 മുതൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2021 ൽ ശുപാർശകൾ നടപ്പിലാക്കിയ 11-ാം ശമ്പള കമ്മീഷന്റെ കാലാവധി 2024 ജൂൺ 30 ന് അവസാനിച്ചു.എന്നാൽ ഈ കാര്യത്തിൽ ഒരു ചുവടുപോലും മുന്നോട്ടുവച്ചില്ലെന്നതും ശ്രദ്ധേയമാണ്
1973 ൽ സി. അച്യുത മേനോൻ സർക്കാർ അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതായി കൗൺസിൽ ചൂണ്ടിക്കാട്ടി. ആദ്യ പരിഷ്കരണം 1978 ൽ വന്നു. അതിനുശേഷം കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് സർക്കാരുകളും അഞ്ച് വർഷത്തെ മൊഡൽ പിന്തുടർന്നു, അതേസമയം കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ ഇത് ഒരു തർക്കവിഷയമാക്കാൻ ശ്രമിച്ചുവെന്ന് ജോയിന്റ് കൗൺസിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ ഇതുവരെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കുകയും പുതിയ ശമ്പള പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യാത്തതിനാൽ ജോയിന്റ് കൗൺസിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നത്.വിവിധ ജില്ലകളിൽ നടക്കുന്ന മാർച്ച് സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം – കെ. പി. ഗോപകുമാർ, കൊല്ലം – പി. ശ്രീകുമാർ, പത്തനംതിട്ട എ.ഗ്രേഷ്യസ്,ആലപ്പുഴ ആർ. രമേശ്, കോട്ടയം – എം. സി. ഗംഗാധരൻ ഇടുക്കി – ഡി. ബിനിൽ, എറണാകുളം – എസ്. സജീവ്, തൃശ്ശൂർ വി. വി. ഹാപ്പി, പാലക്കാട് – കെ. മുകുന്ദൻ, മലപ്പുറം – വി. സി. ജയപ്രകാശ്, കോഴിക്കോട്- എം. എസ്. സുഗൈതകുമാരി, വയനാട്-രാകേഷ്മോഹൻ .കണ്ണൂർ – എൻ. കൃഷ്‌ണകുമാർ, കാസർഗോഡ് – നരേഷ്കുമാർ കുന്നിയൂർ.സർക്കാർ ഈ കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്നത് പെൻഷൻകാരും ജീവനക്കാരും അധ്യാപകരും ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി നൽകേണ്ട കുടിശിക സംബന്ധിച്ച് പോലും സർക്കാർ ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ പരസ്യമായി പറയുകയാണ്.