ജനയുഗം പത്രത്തിന് പുറമെ കനൽ യൂട്യൂബ് ചാനലുമായി സി.പി ഐ

തിരുവനന്തപുരം: സി.പി ഐ (എം) ന് പത്രവും ചാനലും ഉള്ള പോലെ കോൺഗ്രസിന് പത്രവും ചാനലും ഉള്ള പോലെ അവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന സാഹചര്യത്തിൽ സി.പി ഐ ടെ പരിപാടികൾക്ക് വേണ്ടത്ര പ്രചാരണം കിട്ടാത്ത സാഹചര്യത്തിൻ പാർട്ടി ഇങ്ങനെ ഒരു ചാനൽ ആരംഭിക്കാൻ തീരുമാനിച്ചത്. സഹകരണ സംഘം രൂപികരിച്ച് ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. മുതിർന്ന മാധ്യമപ്രവർത്തകർ ചാനലുമായി സഹകരിക്കും. സി പി ഐ സംസ്ഥാന സമ്മേളനത്തോടെ ചാനൽ നിലവിൽ വരും.